Posted On
date_range Updated On
date_range ഹറമിൽ വിതരണം ചെയ്യുന്നത് രണ്ടുലക്ഷം സംസം ബോട്ടിലുകൾ
ജിദ്ദ: മസ്ജിദുൽ ഹറാമിൽ ദിവസവും വിതരണം ചെയ്യുന്നത് രണ്ടു ലക്ഷം സംസം ബോട്ടിലുകൾ. പ്രതിരോധ മുൻകരുതൽ പാലിച്ച് ഹറമിെൻറ വിവിധ ഭാഗങ്ങളിലാണ് ഇത്രയും സംസം വിതരണം ചെയ്യുന്നത്.
50 ട്രാളികൾ വിതരണത്തിനായി ഒരുക്കിയിട്ടുണ്ട്. മത്വാഫ്, ഒന്നാം നില, കിങ് ഫഹദ് വികസന ഭാഗം, കിങ് അബ്ദുല്ല ഹറം വികസന ഭാഗം, മുറ്റങ്ങൾ എന്നിവിടങ്ങളിൽ സംസം വിതരണത്തിനു വേണ്ട സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ കവാടങ്ങളിലും മത്വാഫിലും മുറ്റങ്ങളിലും ആളുകൾക്ക് പാത്രങ്ങളിൽ സംസം ഒഴിച്ചുകൊടുക്കുന്നതിന് സംസം നിറച്ച ബാഗുകളുമായി 20ഒാളം പേരെ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.