റഫയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം
Posted On
date_range Updated On
date_range സൗദിയിൽ കാറുകൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പടെ രണ്ട് ഇന്ത്യക്കാർക്ക് പരിക്ക്
റിയാദ്: സൗദി വടക്കൻ മേഖലയിലെ റഫയിൽ കാറുകൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പടെ രണ്ട് ഇന്ത്യക്കാർക്ക് പരിക്കേറ്റു. തൃശൂർ സ്വദേശി ഹാഷിം കാട്ടൂക്കാരൻ റഹീം (34), മധ്യപ്രദേശ് സ്വദേശി മുഹമ്മദ് ഖാൻ റിയാസ് ഷഹബാസ് എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.
നാല് ദിവസം മുമ്പ് രാത്രിയാണ് അപകടം. എതിർദിശകളിൽനിന്ന് വന്ന കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. റഫ സെൻട്രൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് രണ്ടുപേരും. ഹാഷിം അബോധാവസ്ഥയിലാണെന്നും വെൻറിലേറ്ററിലാണെന്നുമാണ് ആശുപത്രി വൃത്തങ്ങളിൽനിന്നറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.