നിയമവിരുദ്ധ മത്സ്യബന്ധനത്തിന് പിടിയിലായ വിദേശികൾ
യാംബു: ചെങ്കടൽ തീരങ്ങളിൽ നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയതിന് രണ്ട് പ്രവാസികളെ ബോർഡർ ഗാർഡ് അറസ്റ്റ് ചെയ്തു. തീരദേശ പെട്രോളിങ്ങിനിടയിലാണ് യാംബു തീരത്ത് നിന്ന് ഫിലിപ്പീൻസ്, പാകിസ്താൻ പൗരന്മാരായ രണ്ടുപേർ പിടിയിലായത്. രാജ്യത്തെ സമുദ്ര സുരക്ഷാ ചട്ടങ്ങളും മത്സ്യബന്ധന നിയമങ്ങളും ലംഘിച്ച് അനുമതിയില്ലാതെ മീൻ പിടിച്ചതിനാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടുമ്പോൾ ഇവരുടെ പക്കൽ പിടിച്ചെടുത്ത മത്സ്യങ്ങളുണ്ടായിരുന്നു. നിലവിൽ മത്സ്യബന്ധനത്തിന് പ്രത്യേക പെർമിറ്റ് വേണമെന്ന നിയമം അധികൃതർ കർശനമാക്കിയിട്ടുണ്ട്. പിടിയിലായ പ്രതികളെ കൂടുതൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായുള്ള ചട്ടങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ ഉള്ളവർ 911 എന്ന നമ്പറിലും, മറ്റ് മേഖലകളിൽ ഉള്ളവർ 994, 999, 996 എന്നീ നമ്പറുകളിലും വിവരം അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.