സൗദിയിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് മലയാളിയടക്കം മൂന്ന് പേർ മരിച്ചു

അബ്ഹ: സൗദിയിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് മലയാളിയടക്കം രണ്ട് ഇന്ത്യക്കാരും ഒരു പാക് പൗരനും മരിച്ചു. കൊല്ലം പെരിനാട് മതിലിൽ പനയം സെബാസ്റ്റ്യൻ ചാർലിസ് (51) ആണ് മരിച്ച മലയാളി. ഇദ്ദേഹം രണ്ട് മാസം മുമ്പാണ് സൗദിയിൽ പുതിയ വിസയിൽ എത്തിയത്. ബൽ അസ്മാറിൽ നിന്ന് തനൂമയിലേക്ക് ചുരം കയറുന്നതിനിടയിൽ ഞായറാഴ്ച രാവിലെ ചരക്കുമായി പോവുന്ന ട്രക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു.

നേരത്തെ ദുബൈയിലായിരുന്നു ജോലി ചെയ്തത്. മരിച്ച മറ്റൊരു ഇന്ത്യക്കാരൻ യു.പി. സ്വദേശി ഇബ്രാഹീം ഇമായത്തുല്ലയാണ്. സെബാസ്റ്റ്യൻ ഹെവി ഡ്രൈവറാണ്. തനൂമ ചുരം സൗദിയിലെ ഏറ്റവും കുത്തനെയുള്ള ചുരങ്ങളിലൊന്നാണ്.

Tags:    
News Summary - Truck Accident at Saudi Arabia Malayalee death-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.