Posted On
date_range Updated On
date_range കോവിഡ്: തിരുവനന്തപുരം സ്വദേശി ജുബൈലിൽ മരിച്ചു
ജുബൈൽ: കോവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി ജുബൈലിൽ മരിച്ചു. പോത്തൻകോട് പള്ളിപ്പുറം സി.ആർ.പി.എഫിന് സമീപം ലക്ഷ്മി എസ്റ്റേറ്റ് റോഡിൽ ഷമീബ് മൻസിലിൽ അബ്‌ദുറഹ്‌മാൻ ബഷീർ (60) ആണ് മരിച്ചത്.
രണ്ടാഴ്ചയായി പനി ബാധിച്ചു ചികിത്സയിലായിരുന്നു. കടുത്ത ശ്വാസം മുട്ടും ചുമയും അനുഭപ്പെട്ടതിനെ തുടർന്ന് ജുബൈൽ ക്രൈസിസ് മാനേജ്മെൻറ് പ്രതിനിധികളുടെ സഹായത്തോടെ മുവാസത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രോഗം മൂർച്ഛിച്ച് വെൻറിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച രാത്രി മരിച്ചു. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: ജമീല ബീവി. മക്കൾ: ഷമീബ് (ബഹ്‌റൈൻ), ഷമീർ. മരുമകൾ: ആൻസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.