ട്രിവ റമദാൻ അത്താഴ വിരുന്ന് ഉദ്ഘാടന ചടങ്ങിൽനിന്ന്
റിയാദ്: തിരുവനന്തപുരം ജില്ല പ്രവാസി സംഘടനയായ ‘ട്രിവ’യുടെ നേതൃത്വത്തിൽ റമദാൻ അത്താഴ വിരുന്ന് സംഘടിപ്പിച്ചു. റിയാദ് മലാസിലെ ചെറീസ് റസ്റ്റാറൻറിൽ നടന്ന ചടങ്ങ് ശിഹാബ് കൂട്ടുകാട് ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് നാസർ കല്ലറ അധ്യക്ഷത വഹിച്ചു. ചെയർമാൻ രവി കാരക്കോണം ആമുഖഭാഷണം നടത്തി. സെക്രട്ടറി ശ്രീലാൽ സുഗതകുമാർ സ്വാഗതം ആശംസിച്ചു. ചാരിറ്റി കൺവീനർ റഫീഖ് വെമ്പായം ആശംസകൾ നേർന്നു. ആർട്സ് ആൻഡ് സ്പോർട്സ് കൺവീനർ നിസ്സാം വടശ്ശേരിക്കോണം, മീഡിയ കൺവീനർ നന്ദു അരുമാനൂർ എന്നിവർ പരിപാടിയുടെ ഏകോപനത്തിന് നേതൃത്വം നൽകി.
എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ കാരക്കോണം, അംജത്, ഭദ്രൻ, റാസി കോരണി, സജീർ പൂന്തുറ, ഷാൻ പള്ളിപ്പുറം, മൻസൂർ കല്ലറ, സനിൽ കുമാർ എന്നിവരും മുതിർന്ന അംഗങ്ങളായ സെൽവരാജ്, ഷിറാസ് പോത്തൻകോട്, പ്രഭാകരൻ നായർ, അൻസാർ വടശ്ശേരിക്കോണം, അൻസാർ വർക്കല എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. റിയാദിലെ വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് അമീർ, അബ്ദുല്ല വല്ലാഞ്ചിറ, ബഷീർ സുനി കോട്ടയം, അലക്സ് കൊട്ടാരക്കര, മാത്യു എറണാകുളം, റഹ്മാൻ മുനമ്പത്ത്, ഷാനവാസ് മുനമ്പത്ത്, ജയൻ കൊടുങ്ങല്ലൂർ, അസ്ലം പാലത്ത്, പുഷ്പരാജ് തുടങ്ങിയവരും സംഗമത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.