കോവിഡ്: തൃശൂർ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി റിയാദിൽ നിര്യാതനായി. തൃശൂർ ചേലക്കര അയ്യായിരംകുളം സ്വദേശി കല്ലിങ്ങപ്പറമ്പിൽ യൂസുഫ് (50) ആണ്​ തിങ്കളാഴ്​ച രാവിലെ മരിച്ചത്​. റിയാദിൽ ഹൗസ് ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ അപ്പുക്കുട്ടി റാവുത്തർ, മാതാവ്: പെട്ടമ്മ, ഭാര്യ: മുല്ലപ്പള്ളി റസിയ വാണിയംപാറ. മക്കൾ: ഹാഷിം (പ്ലസ്​ടു വിദ്യാർഥിനി), ഹസ്ന (എട്ടാം ക്ലാസ്​ വിദ്യാർഥിനി).

സഹോദരൻ സൈദ് മുഹമ്മദും റിയാദിലുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കാൻ റിയാദ്​ കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് മഞ്ചേരി, ജനറൽ കൺവീനർ ശറഫ് പുളിക്കൽ എന്നിവർ രംഗത്തുണ്ട്​.

LATEST VIDEO

Full View
Tags:    
News Summary - trisur native died in riyadh -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.