ദമ്മാമിൽ ‘ട്രിപ’ ഈദ് ആഘോഷവും എജുക്കേഷൻ അവാർഡ് വിതരണവും

ദമ്മാം: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) ഈദ് ആഘോഷവും എജുക്കേഷൻ അവാർഡ് വിതരണവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഷെസ ഷമീമിെൻറ ഖിറാത്തോടെ ആരംഭിച്ച ചടങ്ങുകൾ കൺവീനർ സുരേഷ് മണ്ണറ ഉദ്ഘാടനം ചെയ്തു.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന ആരോഗ്യ സെമിനാറിന് ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻററിലെ ഡോ. ഫർസാന പാർവീൻ നേതൃത്വം നൽകി. സ്ഥാപക അംഗം ഹാജ അഹമ്മദ് ചടങ്ങിൽ ഈദ് സന്ദേശം കൈമാറി. ട്രിപ പ്രസിഡൻറ് രഞ്ജു രാജ്, ട്രഷറർ ഷിയാസ്, രക്ഷാധികാരി അബ്ദുൽ സലാം, സെക്രട്ടറിമാരായ ഡോ. സജീവ്, അരുൺകുമാർ, വൈസ് പ്രസിഡൻറുമാരായ ഗുലാം ഫൈസൽ, നാസർ കടവത്ത്, വനിതാ വിങ് പ്രസിഡൻറ് സജിനി താജ്, ജനറൽ സെക്രട്ടറി കീർത്തി ബിനൂപ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

10ാം ക്ലാസ്, 12ാം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ട്രിപ അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ എജുക്കേഷൻ അവാർഡുകൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ വിതരണം ചെയ്തു. പ്രോഗ്രാം കൺവീനർ അരുൺ രവീന്ദ്രൻ സ്വാഗതവും ബിനൂപ് നന്ദിയും പറഞ്ഞു. രാജി പരിപാടിയുടെ അവതാരകയായിരുന്നു. ട്രിപ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. എക്സിക്യൂട്ടീവ് അംഗങ്ങളായ ഷമീം കാട്ടാക്കട, നിസാം യൂസഫ്, അബ്ദുൽ വഹാബ്, മുഹമ്മദ് താജ്, അബി, അസീസ് വക്കം, സുധീർ കപ്പാംവിള, അരുൺ കുമാർ ഹരീഷ്, സി.വി. രാജേഷ്, ഹക്സർ അബൂബക്കർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Tripa Eid Celebration and Education Award Distribution held in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.