ജിദ്ദ: ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിക്കുന്ന കമ്പ്യൂട്ടർ സംവിധാനങ്ങൾ ഘടിപ്പിച്ച വാഹനം ഉടൻ പുറത്തിറങ്ങും. ട്രാഫിക് സുരക്ഷ കൂട്ടാനും അപകടങ്ങളുടെ എണ്ണം കുറക്കുന്നതിെൻറയും ഭാഗമായാണിത്. ഇതോടെ അമിത വേഗത പോലുള്ള നിയമ ലംഘനങ്ങൾ വാഹനത്തിൽ നിന്ന് പിടികൂടാൻ സാധിക്കും. ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ് പരിശോധിച്ചു. ട്രാഫിക് മേധാവി ജനറൽ സുലൈമാൻ സകരിയുടെ സാന്നിധ്യത്തിലാണ് പുതുതായി റോഡിലിറക്കാൻ പോകുന്ന ട്രാഫിക് വകുപ്പിെൻറ വാഹനങ്ങൾ ഗവർണർ കണ്ടത്. ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് വാഹനമോടിക്കുന്നവരോട് ഗവർണർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.