യാമ്പു : പുതിയ അധ്യയന വർഷ തുടക്കത്തിൽ വിദ്യാർഥികളെ വരവേറ്റും ബോധവത്‌കരണം നടത്തിയും ട്രാഫിക് പൊലീസ് രംഗത്ത്. സ്‌കൂളിലേക്ക് പുറപ്പെടുന്ന വിദ്യാർഥികൾക്ക് റോസാ പൂക്കളും സമ്മാനങ്ങളും നൽകി. വിദ്യാർഥികൾക്ക് ട്രാഫിക് നിയമങ്ങളെ കുറിച്ച് അവബോധം നൽകുന്നതിനുള്ള പദ്ധതികളും തയാറാക്കിയിട്ടുണ്ട്.
യാമ്പു ട്രാഫിക് വിഭാഗം ഡയറക്ടർ അബൂബക്കർ അൽ റാസി മേഖലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപന മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിദ്യാർഥികളിലെ ട്രാഫിക് ബോധവത്കരണത്തിെൻറ പ്രധാന്യം ചർച്ച ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ട്രാഫിക് പട്രോളിങ് ഉദ്യോഗസ്ഥരെ കൂടുതൽ നിയമിക്കാനും ഓരോ മേഖലയിലെ ട്രാഫിക് പോലീസ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്.
ട്രാഫിക് സുരക്ഷാ നിയമങ്ങൾ കാര്യക്ഷമായി നടപ്പാക്കാൻ റോഡ് സുരക്ഷാ മാർഗങ്ങൾ പാലിക്കേണ്ടതിെൻറ ആവശ്യകത വിവരിക്കുന്ന വിവിധ നോട്ടീസുകളും ട്രാഫിക് വിഭാഗം വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്യുന്നു. ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ച് സ്ഥാപനങ്ങളിൽ യാത്ര സുരക്ഷിതമാക്കുന്നതിനും നിയമങ്ങൾ പാലിക്കുന്നതിനുമായി ബോധവത്‌കരണ പരിപാടികൾ നടക്കേണ്ടതുണ്ടെന്നും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപന മേധാവികളെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.