ട്രാഫിക്​ ബോധവത്​കരണം; ആരോഗ്യ മ​ന്ത്രാലയവുമായി കരാർ

ജിദ്ദ: ട്രാഫിക്​ അപകടങ്ങളെ കുറിച്ച്​ പൊതുജനത്തെ ബോധവത്​കരിക്കുന്നതിനും അനുബന്ധ പരിപാടികൾക്കും ജിദ്ദ ട്രാഫികും മേഖല ആരോഗ്യ കാര്യാലവും കരാർ ഒപ്പു വെച്ചു. ‘താങ്കളുടെ സുരക്ഷ, ഞങ്ങളുടെ ലക്ഷ്യമാണ്​’ എന്ന തലക്കെട്ടിൽ നടപ്പാക്കുന്ന പദ്ധതി കരാർ ജിദ്ദ ഗവർണർ അമീർ മിശ്​അൽ ബിൻ മാജിദി​​​െൻറ സാന്നിധ്യത്തിൽ ജിദ്ദ ട്രാഫിക്​ മേധാവി ജനറൽ സുലൈമാൻ ബിൻ അബ്​ദുല്ല അൽസക്​രിയും ജിദ്ദ ആരോഗ്യ കാര്യ ഡയരക്​ടർ ഡോ. മിശ്​അൽ ബിൻ മുസ്​ഫർ അൽസിയാലിയുമാണ്​ ഒപ്പുവെച്ചത്​. 

ട്രാഫിക്​ നിയമലംഘനങ്ങൾ നടത്തുന്നവരെ ജിദ്ദയിലെ വിവിധ ആശുപത്രികളിൽ സാമൂഹ്യപ്രവർത്തനങ്ങളിൽ പ​ങ്കാളിയാക്കുക, അപകടങ്ങളിൽപ്പെട്ട്​ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാൻ അവസരമൊരുക്കുക, അപകട കാരണങ്ങളുടെയും അപകടങ്ങളുടെയും ദൃശ്യങ്ങൾ കാണിച്ചു കൊടുക്കുക, ട്രാഫിക്​ അപകടങ്ങളെ സംബന്ധിച്ച്​ ബോധവത്​കരണ ക്ലാസ് നടത്തുക ​തുടങ്ങിയ പദ്ധതികൾക്കാണ്​ ധാരണയുണ്ടായിരിക്കുന്നത്​. അടുത്തിടെയാണ്​ ഇത്തരമൊരു പരിപാടിക്ക്​ ട്രാഫിക്ക്​ വകുപ്പ്​ തുടക്കമിട്ടത്​. ചില മേഖലകളിൽ ഇതിനകം പദ്ധതി നടപ്പാക്കിയിട്ടുണ്ട്​.

Tags:    
News Summary - traffic-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.