തോഷിബയുടെ അടുത്ത തലമുറ ‘എസ് 300 എ.ഐ സർവലൈൻസ് സ്റ്റോറേജ് ഡിസ്ക്’ റിയാദിൽ നടന്ന ചടങ്ങിൽ പുറത്തിറക്കിയപ്പോൾ
റിയാദ്: ലോകപ്രശസ്ത ഇലക്ട്രോണിക്സ് കമ്പനിയായ തോഷിബ സൗദി വിപണിയിൽ നെക്സ്റ്റ് ജനറേഷൻ ‘എസ് 300 എ.ഐ സർവലൈൻസ് സ്റ്റോറേജ് ഡിസ്ക്’ പുറത്തിറക്കി. റിയാദിലെ വോകോ ഹോട്ടലിൽ നടന്ന ‘ചാനൽ കണക്ട് പ്രോഗ്രാമി’ലാണ് ഉൽപന്നത്തിന്റെ ലോഞ്ചിങ് നടന്നത്. തോഷിബയുടെ ഏറ്റവും പുതിയതും സി.സി ടി.വി ദൃശ്യങ്ങളുടെ സൂക്ഷിപ്പിനായി മാത്രം രൂപകൽപന ചെയ്തതുമായ സ്റ്റോറേജ് സൊല്യൂഷന്റെ മിഡിൽ ഈസ്റ്റ് മേഖലയിലെ തന്നെ ഔദ്യോഗിക ലോഞ്ചിങ് പരിപാടിയായിരുന്നു ഇത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യയുടെ കരുത്തിൽ പ്രവർത്തിക്കുന്ന, പുതിയ കാലത്തെ നിരീക്ഷണ സംവിധാനങ്ങൾക്കായി പ്രത്യേകമായി നിർമിച്ച എൻറർപ്രൈസ് ഗ്രേഡ് ഹാർഡ് ഡ്രൈവാണിത്. വ്യവസായത്തിലെ മുൻനിര സവിശേഷതകളോടെ, 64 ഹൈ റെസല്യൂഷൻ കാമറകളെ വരെ പിന്തുണക്കാൻ ഈ ഹാർഡ് ഡിസ്ക്കിന് കഴിയും.
കൂടാതെ ഒരേസമയം പ്രവർത്തിക്കുന്ന 32 എ.ഐ കാമറ സ്ട്രീമുകൾ കൈകാര്യം ചെയ്യാനും ഇതിന് ശേഷിയുണ്ട്. വർഷത്തിൽ 550 ടി.ബി കരുത്തുറ്റ വർക്ക് ലോഡ് റേറ്റിങ്, തടസ്സമില്ലാതെ 25 ലക്ഷം മണിക്കൂർ വരെ പ്രവർത്തന ശേഷിയുള്ള ഉയർന്ന മീൻ ടൈം ടു ഫെയിലിയർ (എം.ടി.ടി.എഫ്), അഞ്ച് വർഷത്തെ വിപുലമായ വാറൻറി എന്നീ സവിശേഷതകളും ഈ ഹാർഡ് ഡിസ്ക്കിനുണ്ട്. ദീർഘകാല ഈടുനിൽപ്പും വിശ്വാസ്യതയും ഉറപ്പാണെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു.
ടോഷ് നെക്സറ്റ് ടെക് വെഞ്ചേഴ്‌സ് മാനേജിങ് ഡയറക്ടർ സന്തോഷ് വർഗീസ്, ആഷ്ടെൽ ഡിസ്ട്രിബ്യൂഷൻ ഹെഡ് ഫ്രാൻസിസ് പാലയൂർ എന്നിവരുൾപ്പെടെ പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തു. സൗദി അറേബ്യ, ബഹ്‌റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ സ്ട്രാറ്റജിക് സെയിൽസ് ഡയറക്ടറായ ബാസ്റ്റ്യൻ ജെയിംസ് പുതിയ ഉൽപന്നത്തെ കുറിച്ച് വിശദീകരിച്ചു.
ചടങ്ങിൽ ആഷ്ടെൽ ഡിസ്ട്രിബ്യൂഷന് അംഗീകാരപത്രം സമ്മാനിച്ചു. നിരീക്ഷണ വിഭാഗത്തിലെ മികച്ച പ്രകടനം പരിഗണിച്ച് യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിൽ ഈ ബഹുമതി നേടുന്ന ആദ്യത്തെ ഡിസ്ട്രിബ്യൂട്ടർ എന്ന നിലയിലാണ് അവർക്ക് ഈ അവാർഡ് ലഭിച്ചത്. ഫ്രാൻസിസ് പാലയൂർ, ജൂനിയർ മണക്കാടാവൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
തോഷിബയുടെ ‘ചാനൽ കണക്ട് പ്രോഗ്രാം’, അത്യാധുനിക സ്റ്റോറേജ് സാങ്കേതികവിദ്യ നൽകുന്നതിനും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സൗദി അറേബ്യൻ വിപണിയിലെ തങ്ങളുടെ തന്ത്രപരമായ പങ്കാളികളെ പിന്തുണക്കുന്നതിലുമുള്ള കമ്പനിയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.