ത​ല​ശ്ശേ​രി മ​ണ്ഡ​ലം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ എ​ട്ടാ​മ​ത്​ ഫു​ട്​​ബാ​ൾ ഫി​യ​സ്റ്റ ജേ​താ​ക്ക​ളാ​യ അ​ത്​​ല​റ്റി​കോ ഡി ​ചേ​റ്റം​കു​ന്ന്

ടി.എം.ഡബ്യു.എ റിയാദ് എട്ടാമത് ഫുട്ബാൾ ഫിയസ്റ്റ സമാപിച്ചു

റിയാദ്: തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ (ടി.എം.ഡബ്യു.എ റിയാദ്) സംഘടിപ്പിച്ച ‘എട്ടാമത് ഫുട്ബാൾ ഫിയസ്റ്റ’ സമാപിച്ചു. അസീസിയയിലെ അസിസ്റ്റ് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ സീനിയർ, അണ്ടർ 16, അണ്ടർ 10 വിഭാഗങ്ങളിലായി മുതിർന്നവരും കുട്ടികളുമായി നൂറിൽപരം കളിക്കാർ ആവേശപൂർവം പങ്കെടുത്തു. സീനിയർ വിഭാഗത്തിൽ ഒന്നിനെതിരെ മൂന്ന് ഗോൾ മടക്കി മിഷാൽ ജംഷിദ് നയിച്ച അത്ലറ്റികോ ഡി ചേറ്റംകുന്ന്, സുകൂലിന്റെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ നാരങ്ങാപ്പുറം എഫ്.സിയെ തകർത്ത് ചാമ്പ്യന്മാരായി.

വൈറ്റ് ടൈഗേഴ്‌സ് ടീം 

ജി.കെ. സൈനൽ (ഗോൾഡൻ ബോൾ), അഷ്‌ഫാക്ക് അഷ്‌റഫ് (ഗോൾഡൻ ബൂട്ട്), ജാഫർ ഇസ്മാഈൽ (ഗോൾഡൻ ഗ്ലൗ), മിഷാൽ ജംഷിദ് (ബെസ്റ്റ് ഡിഫൻഡർ), ഐഹാം ജംഷിദ് (എമേർജിങ് പ്ലയർ), സെനിൽ ഹാരിസ് (മാൻ ഓഫ് ഫൈനൽ) എന്നിവർ വ്യക്തിഗത അവാർഡുകൾക്ക് അർഹരായി. അണ്ടർ 16 വിഭാഗത്തിൽ സൽമാൻ ഷഫീഖ് നയിച്ച വൈറ്റ് ടൈഗേഴ്‌സ് ടീം ജേതാക്കളായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ കാഷിഫ് ഷഫീഖിന്റെ ഗ്രീൻ ലാന്റൻ ടീമിനെ തകർത്താണ് വൈറ്റ് ടൈഗേഴ്‌സ് കപ്പുയർത്തിയത്. ലൂസേഴ്‌സ് ഫൈനലിൽ ആശിർ നയിച്ച ബ്ലാക്ക് തണ്ടർ ടീം മുഹമ്മദ് ഫർസീന്റെ നേതൃത്വത്തിൽ ഇറങ്ങിയ ബ്ലൂ റേയ്സിനെ കീഴടക്കി.

അമാൻ മുഹമ്മദ് (ഗോൾഡൻ ബോൾ), ആശിർ (ഗോൾഡൻ ബൂട്ട്), സുലൈമാൻ (ഗോൾഡൻ ഗ്ലൗ), അർഷ് അസൈൻ (ബെസ്റ്റ് ഡിഫൻഡർ), ആദം ഇർഫാൻ (മാൻ ഓഫ് ഫൈനൽ) എന്നിവർ വ്യക്തിഗത അവാർഡുകൾക്ക് അർഹരായി. അണ്ടർ 10 വിഭാഗത്തിൽ മുഹമ്മദ് അലൂഫ് നയിച്ച ബി.വി.ബി കിഡ്സ് ടീം ക്യാപ്റ്റൻ ആദം സെനിലിന്റെ നേതൃത്വത്തിൽ ഇറങ്ങിയ പി.എസ്.ജി കിഡ്സിനെ തകർത്ത് ജേതാക്കളായി. ലൂസേഴ്‌സ് ഫൈനലിൽ ആശിർ നയിച്ച ബ്ലാക്ക് തണ്ടർ ടീം മുഹമ്മദ് ഫർസീെൻറ നേതൃത്വത്തിൽ ഇറങ്ങിയ ബ്ലൂ റേയ്സിനെ കീഴടക്കി. അർജൻറീന കിഡ്സിനെ തകർത്ത് എഫ്.ബി കിഡ്സ് മൂന്നാം സ്ഥാനക്കാരായി.

അ​ണ്ട​ർ 10 ജേതാക്കളായ ബ്ലാ​ക്ക് ത​ണ്ട​ർ ടീം

മുഹമ്മദ് ഇസ്മാഈൽ (ഗോൾഡൻ ബോൾ), ആഹമ്മദ് ജംഷിദ് (ഗോൾഡൻ ബൂട്ട്), അമാൻ (ഗോൾഡൻ ഗ്ലൗ), റകാൻ ജംഷിദ് (ബെസ്റ്റ് ഡിഫൻഡർ), ആഹമ്മദ് ജംഷിദ് (മാൻ ഓഫ് ഫൈനൽ) എന്നിവർ വ്യക്തിഗത അവാർഡുകൾക്ക് അർഹരായി. റിഫ റഫറികളായ നൗഷാദ്, മജീദ്, ഷഫീഖ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. അഫ്താബ് അമ്പിലായിൽ മത്സരങ്ങളുടെ ലൈവ് കമന്ററി നടത്തി. റഫ്‌ഷാദ് വാഴയിൽ, തൈസി ഗഫൂർ, ഷഫീഖ് ലോട്ടസ് എന്നിവർ സമ്മാന വിതരണ ചടങ്ങുകൾ നിയന്ത്രിച്ചു. പ്രസിഡൻറ് തൻവീർ ഹാഷിം, സെക്രട്ടറി ടി.ടി. ഷമീർ എന്നിവർ സംസാരിച്ചു. മുഹമ്മദ് നജാഫ് അവതാരകനായിരുന്നു. സ്പോർട്സ് കൺവീനർ ഫുഹാദ് കണ്ണമ്പത്ത് നന്ദി പറഞ്ഞു.

Tags:    
News Summary - TMWA Riyadh 8th Football Fiesta concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.