ടി.കെ. അബ്​ദുല്ല

ടി.കെ. അബ്​ദുല്ലയുടെ നിര്യാണം: തനിമ അനുശോചിച്ചു

റിയാദ്​: ജമാഅത്തെ ഇസ്​ലാമി മുൻ സംസ്ഥാന അമീർ ടി.കെ. അബ്​ദുല്ലയുടെ നിര്യാണത്തിൽ തനിമ സാംസ്​കാരികവേദി സൗദി കേന്ദ്ര സെക്ര​േട്ടറിയറ്റ് അനുശോചിച്ചു.

ഇസ്​ലാമികപ്രസ്ഥാനത്തിനും ഇന്ത്യൻ മുസ്​ലിംകൾക്കും ധിഷണാപരമായ സംഭാവനകൾ നൽകിക്കൊണ്ടിരുന്ന വ്യക്തിത്വമായിരുന്നു ഓൾ ഇന്ത്യ മുസ്​ലിം പേഴ്സനൽ ബോർഡ് സ്ഥാപകാംഗമായിരുന്ന ടി.കെ. അബ്​ദുല്ല. മലയാളത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഇസ്​ലാമിക വിജ്ഞാന കോശത്തി​െൻറ എഡിറ്ററായ ടി.കെ. അബ്​ദുല്ല വാർധക്യത്തി​െൻറ അവശതകൾക്കിടയിലും വായന ഒരു തപസ്യയാക്കിയിരുന്നു.

അദ്ദേഹത്തി​െൻറ വൈജ്ഞാനികസദസ്സുകൾ പുതിയ അറിവുകൾ പകർന്നുനൽകുന്നവയായിരുന്നു.

ധിഷണാശാലിയായ പണ്ഡിതനെയും ചിന്തകനെയുമാണ് ഇസ്​ലാമികപ്രസ്ഥാനത്തിനും മുസ്‌ലിം സമുദായത്തിനും നഷ്​ടമായതെന്ന്​ തനിമ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Tags:    
News Summary - T.K. Abdullah's death: Tanima condoles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.