‘ടിഫ’ പ്രഥമ ഫുട്ബാൾ ടൂർണമെൻറ് സംബന്ധിച്ച് ചേർന്ന ആലോചന യോഗത്തിൽനിന്ന്
തബൂക്ക്: തബൂക്ക് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ടിഫ) രൂപവത്കരിച്ചതിന് ശേഷമുള്ള ആദ്യത്തെ സൗഹൃദ ഫുട്ബാൾ ടൂർണമെൻറ് വരാനിരിക്കുന്ന ബലിപ്പെരുന്നാൾ ദിനത്തിൽ നടത്തും. ടിഫയുടെ കീഴിലുള്ള പ്രമുഖ എട്ട് ടീമുകളാണ് സെവൻസ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. ടൂർണമെൻറിൽ പങ്കെടുക്കുന്ന കളിക്കാർക്കായി ക്ലബ്ബുകൾ വഴിയും ഓൺലൈൻ വഴിയും അംഗത്വമെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തബൂക്ക്, ദുബ, ശർമ്മ, അൽ ബദ, ഹഖ്ൽ, തൈമ, അൽ ഉല എന്നീ പ്രദേശങ്ങളിലുള്ള ഫുട്ബാൾ താരങ്ങൾ മെയ് 10-നകം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ ഇസ്മാഈൽ പുള്ളാട്ട് അധ്യക്ഷത വഹിച്ചു. സമദ് ആഞ്ഞിലങ്ങാടി, സിറാജ് എറണാകുളം, ലാലു ശൂരനാട്, ഉണ്ണി മുണ്ടുപറമ്പ് എന്നിവർ സംസാരിച്ചു.
യാസർ അൽ അംരി, കെ.പി. ഷിബിലി, അലി, ശൻഹീർ വയനാട്, സി. നൂറുദ്ധീൻ, മുഹമ്മദ് നസീം, അൻവർ, നിസാമുദ്ദീൻ, സലാഹുദ്ധീൻ, കെ. അലി, ഷബീർ അലി, ഹാഷിം, യാസർ അറഫാത്ത്, ടി.ബി.ആർ. നിസാം, സമീർ, അനീബ്, ടി.കെ. സമീർ, ഹാഷിം ക്ലാപ്പന എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഫസൽ എടപ്പറ്റ സ്വാഗതവും ഷാജഹാൻ കുളത്തൂപുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.