ഗ​ൾ​ഫ്​ മാ​ധ്യ​മ​വും മീ ​ഫ്ര​ണ്ടും ചേ​ർ​ന്ന് ദ​മ്മാ​മി​ൽ​ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’​യു​ടെ ആ​ദ്യ ടി​ക്ക​റ്റ്​ മെ​ഴ്സി​കോ​ർ​പ് ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങു​ന്നു

‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’ മെ​ഗാ ഷോ​യു​ടെ ടി​ക്ക​റ്റ്​ വി​ൽ​പ​ന ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

ദ​മ്മാം: ഗ​ൾ​ഫ്​ മാ​ധ്യ​മ​വും മീ ​ഫ്ര​ണ്ടും ചേ​ർ​ന്ന്​ ഡി​സം​ബ​ർ 26ന് ​ദ​മ്മാം സ്​​പോ​ർ​ട് സി​റ്റി​യി​ൽ ഒ​രു​ക്കു​ന്ന ഒ​രു​മ​യു​ടെ ഉ​ത്സ​വ​മാ​യ ‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’​യു​ടെ ടി​ക്ക​റ്റ്​ വി​ൽ​പ​ന ആ​രം​ഭി​ച്ചു. ദ​മ്മാം ഗ്രാ​ൻ​ഡ്​ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ന​ട​ന്ന ച​ട​ങ്ങി​ൽ മെ​ഴ്സി​കോ​ർ​പ് ര​ക്ഷാ​ധി​കാ​രി അ​ബ്​​ദു​റ​ഹ്​​മാ​ൻ മാ​ഹീ​ൻ, ജി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഷി​ബു മു​ര​ളി, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ അ​ബ്ര​ഹാം ജോ​ൺ, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി അ​ൻ​സാ​ർ ന​സീ​ർ, എ​ക്​​സി​ക്യു​ട്ടി​വ്​ മെ​മ്പ​ർ​മാ​രാ​യ കെ.​കെ. ഷ​ബീ​ർ, വി​ഷ്​​ണു മോ​ഹ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന്​ ആ​ദ്യ ടി​ക്ക​റ്റ്​ ഏ​റ്റു​വാ​ങ്ങി.

ഗ​ൾ​ഫ്​ മാ​ധ്യ​മം മിഡിലീസ്റ്റ്​ ഡയ​റ​ക്ട​ർ സ​ലീം അ​മ്പ​ല​ൻ, റ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ സ​ലീം മാ​ഹി, ത​നി​മ ദ​മ്മാം പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ ഷാ​ഫി, ഗ​ൾ​ഫ്​ മാ​ധ്യ​മം-​മീ​ഡി​യ വ​ൺ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എം. ബ​ഷീ​ർ, ക​ൺ​വീ​ന​ർ എ.​കെ. അ​സീ​സ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. പ്ര​ശ​സ്​​ത ഗാ​യ​ക​ൻ എം.​ജി. ശ്രീ​കു​മാ​ർ, ന​ടി പാ​ർ​വ​തി തി​രു​വോ​ത്ത്, യു​വ​ന​ട​ൻ അ​ർ​ജു​ൻ അ​ശോ​ക​ൻ, ഗാ​യ​ക​രാ​യ നി​ത്യ മാ​മ്മ​ൻ, ശി​ഖ പ്ര​ഭാ​ക​ര​ൻ, ലി​ബി​ൻ സ​ഖ​റി​യ, ഗോ​കു​ൽ ഗോ​പ​കു​മാ​ർ, ഡാ​ൻ​സ​ർ റം​സാ​ൻ മു​ഹ​മ്മ​ദ്, സി​ദ്ദീ​ഖ് റോ​ഷ​ൻ എ​ന്നി​വ​രാ​ണ്​ ഹാ​ർ​മോ​ണി​യ​സ് കേ​ര​ള​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. മി​ഥു​ൻ ര​മേ​ശാ​ണ് അ​വ​താ​ര​ക​ൻ.

Tags:    
News Summary - Ticket sales for the mega show 'Harmonious Kerala' inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.