രാജേഷ്
Posted On
date_range Updated On
date_range സൗദിയിൽ വാഹനമിടിച്ച് തൃശൂർ സ്വദേശി മരിച്ചു
നജ്‌റാൻ: സൗദിയിൽ നജ്റാനടുത്ത് വാഹനമിടിച്ച് തൃശൂർ സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി പെരിങ്ങോട്ട് വേലായുധൻ മകൻ രാജേഷ് (42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ജോലിസ്ഥലത്ത് പ്രാതൽ കഴിച്ച് കൊണ്ടിരിക്കേ സ്വദേശി പൗരന്റെ വാഹനമിടിച്ചാണ് അപകടമുണ്ടായത്.
ഉടനെ ദഹ്റാൻ ജനൂബ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 15 വർഷമായി സൗദിയിലുള്ള രാജേഷ് സ്പോൺസർക്കൊപ്പം മെക്കാനിക്കും ഡ്രൈവറായും ജോലിചെയ്ത് വരികയായിരുന്നു. അസീർ പ്രവാസി സംഘം ദഹ്റാൻ ജനൂബ് യൂനിറ്റ് അംഗമായിരുന്നു. ഭാര്യ: രമ്യ, മകൻ: അദ്വൈദ്.
നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രാജേഷിന്റെ സഹോദരൻ രാംലാലിനോടൊപ്പം അസീർ പ്രവാസി സംഘം കേന്ദ്ര കമ്മറ്റി അംഗം ഷാജഹാൻ, അബ്ദുറഹിമാൻ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.