വാഹനാപകടത്തിൽ പരിക്കേറ്റ തൃശൂർ സ്വദേശി മരിച്ചു

 റിയാദ്​: വാഹനാപകടത്തിൽ പരിക്കേറ്റ്​ റിയാദിലെ ആശുപത്രിയിൽ വ​െൻറിലേറ്ററിലായിരുന്ന മലയാളി മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ  പുളിയനാർ പറമ്പിൽ രാജ​​െൻറ മകൻ അരുൺ​ (29) ആണ്​ ബുധനാഴ്​ച വൈകീട്ട്​ റിയാദ്​ ദല്ല ആശുപത്രിയിൽ മരിച്ചത്​. ഇൗ മാസം മൂന്നിന്​ ദല്ലയിൽ വെച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ യുവാവിന്​  മസ്​തിഷ്​ക മരണം സംഭവിച്ചിരുന്നു​. നാട്ടുകാരായ സുഹൃത്തുക്കളോടൊപ്പം യാത്ര പോയ കാർ നിയന്ത്രണം വിട്ട്​ റോഡിലെ ഡിവൈഡറിൽ ഇടിച്ചാണ്​ അപകടമുണ്ടായത്​.

തലക്ക്​ ഗുരുതരമായി പരിക്കേറ്റിരുന്നു​. റിയാദിൽ മൂന്നുവർഷമായി ജോലി ചെയ്യുന്നു. കഴിഞ്ഞ വർഷം നാട്ടിൽ പോയി മടങ്ങിയതാണ്​. അച്​ഛനും അമ്മയും ഒരു സഹോദരനും സഹോദരിയുമുണ്ട്​. അവിവാഹിതനാണ്​.   മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ ഉണ്ണികൃഷ്​ണ​​െൻറ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തുണ്ട്​. 

Tags:    
News Summary - Thrissur Native Dead in Riyadh -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.