ഹാഇൽ ഇനി ലോകാരോഗ്യ സംഘടനയുടെ ‘ആരോഗ്യ നഗരം’ സൗ​ദി​യി​ൽ ഈ ​പ​ദ​വി നേ​ടു​ന്ന 17ാമ​ത് ന​ഗ​രം

ഹാ​ഇ​ൽ: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ർ​ശ​ന​മാ​യ ആ​രോ​ഗ്യ-​ജീ​വി​ത നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ മ​റി​ക​ട​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലെ ഹാ​ഇ​ൽ ന​ഗ​രം ‘ആ​രോ​ഗ്യ ന​ഗ​രം’ എ​ന്ന പ​ദ​വി സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ സൗ​ദി​യി​ൽ ഈ ​ആ​ഗോ​ള അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന ന​ഗ​ര​ങ്ങ​ളു​ടെ എ​ണ്ണം പ​തി​നേ​ഴാ​യി ഉ​യ​ർ​ന്നു.

ഹാ​ഇ​ൽ ഗ​വ​ർ​ണ​ർ അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​അ​ദ്, സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രി ഫ​ഹ​ദ് അ​ൽ​ജ​ലാ​ജ​ലി​ൽ നി​ന്ന് ‘ആ​രോ​ഗ്യ ന​ഗ​രം’ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഔ​ദ്യോ​ഗി​ക​മാ​യി ഏ​റ്റു​വാ​ങ്ങി. 2025 ഡി​സം​ബ​റി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധി സം​ഘം ഹാ​ഇ​ൽ സ​ന്ദ​ർ​ശി​ച്ച് ന​ട​ത്തി​യ വി​ശ​ദ​മാ​യ വി​ല​യി​രു​ത്ത​ലു​ക​ൾ​ക്കൊ​ടു​വി​ലാ​ണ് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​ത്.

ഗ്ലോ​ബ​ൽ ഹെ​ൽ​ത്തി സി​റ്റീ​സ് പ്രോ​ഗ്രാ​മി​ന് കീ​ഴി​ൽ ഒ​മ്പ​ത് പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള 80 അ​ന്താ​രാ​ഷ്​​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഹാ​ഇ​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളി​ലെ മി​ക​വ്, വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി, നൈ​പു​ണ്യ വി​ക​സ​നം, ക​മ്യൂ​ണി​റ്റി ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെൻറ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം എ​ന്നി​വ ഇ​തി​ൽ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​യി. കൂ​ടാ​തെ, ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ​ക്കു​ള്ള പി​ന്തു​ണ, വി​വി​ധ സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​നം, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ എ​ന്നി​വ​യി​ലും ന​ഗ​രം മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി.

ന​ഗ​ര പ​രി​സ്ഥി​തി​യു​ടെ സം​ര​ക്ഷ​ണം, ശു​ദ്ധ​ജ​ല ല​ഭ്യ​ത, കാ​ര്യ​ക്ഷ​മ​മാ​യ ശു​ചി​ത്വ പ​രി​പാ​ല​നം, ഭ​ക്ഷ്യ​സു​ര​ക്ഷ, വാ​യു​വി​ന്റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്ക​ൽ എ​ന്നി​വ​​ക്കൊ​പ്പം ആ​രോ​ഗ്യ-​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളെ പ​ങ്കാ​ളി​ക​ളാ​ക്കി​യു​ള്ള ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഹാ​ഇ​ലി​നെ ഈ ​നേ​ട്ട​ത്തി​ന് അ​ർ​ഹ​മാ​ക്കി. വി​ഷ​ൻ 2030-​െൻ​റ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ ന​ഗ​ര​ങ്ങ​ളെ കൂ​ടു​ത​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക് ഉ​യ​ർ​ത്താ​നു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് വ​ലി​യൊ​രു നാ​ഴി​ക​ക്ക​ല്ലാ​ണ് ഹാ​ഇ​ലി​ന്റെ ഈ ​നേ​ട്ടം.

Tags:    
News Summary - Hail is now the 17th city in Saudi Arabia to be named a 'Healthy City' by the World Health Organization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.