ജസീർ കണ്ണൂർ, ‘അമ്മു’ ഹ്രസ്വ സിനിമയുടെ പോസ്റ്റർ
ജുബൈൽ: വിദേശത്ത് ആദ്യമായി എത്തുന്ന സംസാരശേഷിയില്ലാത്ത ഒരു പെൺകുട്ടി നേരിടേണ്ടി വരുന്ന അപ്രതീക്ഷിത പ്രയാസങ്ങളുടെ കഥ പറയുന്ന ‘അമ്മു’ എന്ന ഹ്രസ്വചിത്രത്തിെൻറ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിലെ പ്രശസ്ത ഗായകനായ ജസീർ കണ്ണൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
‘ദിശ’, ‘ലൂണി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജസീർ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഹ്രസ്വചിത്രമാണിത്. ജാസ് സ്റ്റുഡിയോ ക്രിയേഷൻസിെൻറ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ പ്രവാസ ലോകത്തെ ഒട്ടേറെ കലാകാരന്മാരും സാങ്കേതിക വിദഗ്ധരും അണിനിരക്കുന്നുണ്ട്.
കലാകാരന്മാരുടെ കൂട്ടായ്മയായ ‘പ്രാഞ്ചിയേട്ടന്മാർ’ ഈ സംരംഭത്തിന് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്. റാസ് തനൂറയിലെ ജാസ് സ്റ്റുഡിയോയിലാണ് ചിത്രത്തിെൻറ എഡിറ്റിങ്ങും ഡബ്ബിങ്ങും പൂർത്തിയായത്. സച്ചിൻ ജേക്കബ്, സഹീർഷ കൊല്ലം, നീതു ശ്രീവത്സൻ, ധന്വി ഹരികുമാർ, ഗായത്രി ഹരീഷ്, അഫ്സൽ റോനു, നൗഷാദ് മുത്തലീഫ്, ഹുസൈൻ ചമ്പോളിൽ, ഷാക്കിറ ഹുസൈൻ, അദ്വിക്, നൈവേദ് ശ്രീവത്സൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ജസീർ കണ്ണൂരും നിഖിൽ മുരളീധരനും ചേർന്ന് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് ജസീർ കണ്ണൂർ തന്നെയാണ് സംഗീതവും നിർവഹിച്ചിരിക്കുന്നത്.
നിശാന്ത് കൊടമനയും ജസീർ കണ്ണൂരും എഴുതിയ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് സന്തു സന്തോഷ്, മീനു അനൂപ്, ജസീർ കണ്ണൂർ എന്നിവരാണ്. ആസിം സലീം, സജിത്ത് ശങ്കർ എന്നിവർ ചേർന്ന് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നു. വിനോദ് കെ. കുഞ്ഞാണ് കലാ സംവിധായകൻ. സൗമ്യ ഹരികുമാർ മേക്കപ്പും നിർവഹിച്ചു. ലൊക്കേഷൻ ആവശ്യങ്ങൾക്കായി ശ്രീവത്സൻ, ഹരികുമാർ, ബിനു കെ. കുഞ്ഞ്, ഹരീഷ്, രജീഷ്, ശ്രുതി എന്നിവർ സഹായങ്ങൾ നൽകി. ചിത്രീകരണം പൂർത്തിയായ ‘അമ്മു’ ഉടൻ തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരിലേക്ക് എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.