ഹാഇലിൽ അരങ്ങേറിയ ‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി റോഡ് ഷോ’യിൽ വിജയികളും വിധികർത്താക്കളും മത്സരത്തിൽ പ​ങ്കെടുത്തവരും സംഘാടകരും

ആവേശവും രുചിയും പകർന്ന്​​​ ഹാഇലിൽ ‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി റോഡ് ഷോ’ അരങ്ങേറി

റിയാദ്​: ശീതക്കാറ്റ്​ വീശുന്ന കാലാവസ്ഥയിലും ആവേശം ജ്വലിക്കും മത്സരത്തി​െൻറ ചൂടും നാവിൽ ​കപ്പലോടും രുചിയും പകർന്ന്​ ‘ഗൾഫ് മാധ്യമം’ ഒരുക്കിയ ‘വിജയ് ദംദം ബിരിയാണി’ മെഗാ റോഡ് ഷോ ഹാഇലിൽ അരങ്ങേറി.

വൈകീട്ട്​ 6.30 മുതൽ ഹാഇലിലെ​ സിറ്റി​ഫ്ലവർ ഹൈപ്പർമാർക്കറ്റിൽ നടന്ന​ പരിപാടി അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറി. നേരത്തെ രജിസ്​റ്റർ ചെയ്തവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കായി ഒരുക്കിയ ‘ലാറ്ററൽ എൻട്രി’ മത്സരമായിരുന്നു റോഡ് ഷോയിലെ പ്രധാന ആകർഷണം. സൗദി, യമൻ, ബംഗ്ലാദേശ്​, പാകിസ്​താൻ, ഇന്ത്യൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 20ഓളം ആളുകൾ തയ്യാറാക്കി കൊണ്ടുവന്ന വിവിധ തരം ബിരിയാണികളുടെ പാചക വൈദഗ്​ധ്യവും രുചിയും മത്സരത്തിൽ മാറ്റുരച്ചു.

 

ദം രാജയായി മലയാളി അഹമ്മദ് കബീറും, ദം സ്​റ്റാറായി പാകിസ്​താൻ സ്വദേശിനി മറിയം ഉമറും തെരഞ്ഞെടുക്കപ്പെട്ടു. ഇവർ നേരിട്ട് സെമി ഫൈനലിലേക്ക് കടക്കാനുള്ള ‘ഗോൾഡൻ ടിക്കറ്റി’ന്​ അർഹത നേടി. പാചക വിദഗ്​ധരായ ഷാജഹാൻ, സബ്​ന അബ്​ദീൽ മജീദ്​ എന്നിവർ ചേർന്നാണ് വിധിനിർണയം നടത്തിയത്​.​ നിസാർ വാണിയമ്പലമായിരുന്നു​​ പരിപാടിയുടെ അവതാരകൻ.

ബിരിയാണി മത്സരത്തിന് പുറമെ പരിപാടി വീക്ഷിക്കാനെത്തുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കുമായി ഫാമിലി ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ എന്നിവയും ഒരുക്കിയിരുന്നു. വിജയികൾക്ക് വിജയ് മസാലയുടെ ആകർഷകമായ ഗിഫ്റ്റ് ഹാംപറുകളും മറ്റ് നിരവധി സമ്മാനങ്ങളും സമ്മാനിച്ചു. കൂടാതെ വിവിധ കലാപരിപാടികളും അരങ്ങേറി.

 

ഫ്രൻഡി മൊബൈൽ പ്രതിനിധികളായ ലുക്മാൻ, അബ്​ദുൽ അസീസ്, ഹാഇൽ ഫുട്​ബാൾ അസോസിയേഷൻ പ്രസിഡൻറ്​ സിദ്ദീഖ്​, ഗൾഫ് മാധ്യമം-മീഡിയ വൺ കോഓഡിനേഷൻ ഖസീം പ്രവിശ്യാ ചെയർമാൻ റഷീദ് വഴക്കാട്, ഹാഇൽ കോഓഡിനേഷൻ പ്രതിനിധി ശിഹാബ് കാസിം, ഷാംസ് ട്രേഡിങ്ങ് മാനേജർ സഫീർ, അസ്രാർ ട്രേഡിങ്ങ് ജനറൽ മാനേജർ മുഹമ്മദ് റാഖി, വിജയ മസാല സൂപ്പർ വൈസർ ആലി, സിറ്റി ഫ്ലവർ ഹാഇൽ ബ്രാഞ്ച് മാനേജർ മനോജ് തിരൂർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

ഗൾഫ്​ മാധ്യമം സൗദി റസിഡൻറ്​ മാനേജർ സലീം മാഹി, ബിസിനസ്​ ഡവലപ്​മെൻറ്​ മാനേജർ നിഹാൽ, ബിസിനസ്​ എക്​സിക്യുട്ടീവ്​ മുനീർ എല്ലുവിള, ഹാഇലിലെ ഗൾഫ് മാധ്യമം പ്രധിനിധികളായ ഹനീഫ, മുബാറക്​, അഫ്​സൽ മുഹമ്മദ്​, ഷംനാജ്​, നവാസ്​, ശരീഫ്​, ഫൈസൽ എന്നിവർ പരിപാടികൾക്ക്​ നേതൃത്വം നൽകി. വീഡിയോ, ഫോട്ടോ ചുമതല അഫ്സൽ വെഞ്ഞാറമൂട് നിർവഹിച്ചു. നവാസ്, അഫ്​വാൻ, സഫ്​വാൻ എന്നിവർ സാ​േങ്കതിക സഹായം നൽകി.

ലുലു, ഫ്രൻണ്ടി, സിറ്റിഫ്ലവർ, കാഫ്​, ടാക്​സ്​ പോയിൻറ്​, അസ്​റാർ ട്രയിഡിങ്​ കമ്പനി, ഷംസ്​ ഹാഇൽ എന്നീ കമ്പനികളായിരുന്നു പരിപാടിയുടെ പ്രായോജകർ. ജൂണിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നടക്കുന്ന സെമി ഫൈനലിലേക്കും തുടർന്ന്​ റിയാദിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്കുമുള്ള പ്രതിഭകളെ കണ്ടെത്താനാണ് റോഡ് ഷോകൾ ലക്ഷ്യമിടുന്നത്.

പ്രശസ്ത ഷെഫ് സുരേഷ് പിള്ള, മലബാറി​െൻറ രുചി മഹാറാണി ആബിദ റഷീദ്, ഫുഡ് വ്ലോഗറും അവതാരകനുമായ രാജ് കലേഷ് എന്നിവർ പങ്കെടുക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ 40,000 റിയാൽ ക്യാഷ് പ്രൈസ് ഉൾപ്പെടെ ആകെ 50,000 റിയാലി​െൻറ വമ്പിച്ച സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

Tags:    
News Summary - The ‘Vijay Dum Dum Biryani Road Show’ was held in Hail, blending excitement and flavor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.