Posted On
date_range Updated On
date_range മദീനയിൽ മൂന്ന് സബ് ബസ് സ്റ്റേഷനുകൾ തുറന്നു
മദീന: റമദാനിൽ മദീനയിലെ ഷട്ടിൽ ബസ് ഗതാഗതം എളുപ്പമാക്കാൻ മൂന്ന് സബ് ബസ് സ്റ്റേഷനുകൾ തുറന്നു. അൽദൈസ്, അൽഉയൂൺ, അൽഗറ ഡിസ്ട്രിക്ടുകളിലാണ് പുതിയ സബ് ബസ് സ്റ്റേഷനുകൾ മദീന വികസന അതോറിറ്റിക്ക് കീഴിൽ പ്രവർത്തനം ആരംഭിച്ചത്. നേരത്തെ പ്രഖ്യാപിച്ച മസ്ജിദുന്നബവിയിലേക്കുള്ള ഏഴ് പ്രധാന സ്റ്റേഷനുകളിലേക്ക് പ്രവേശനം സുഗമമാക്കുന്നതിനാണിത്. ഷട്ടിൽ ഗതാഗത സേവനത്തിനുള്ള സ്റ്റോപ്പുകൾ കാണാനും സ്റ്റാർട്ടിങ് പോയന്റ് പരിശോധിച്ച് സ്റ്റേഷൻ തെരഞ്ഞെടുക്കാനും മദീന ഡെവലപ്മെന്റ് അതോറിറ്റി ഗുണഭോക്താക്കളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.