സൗ​ദിയിൽ വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് മരണവും ഏഴ് പേർക്ക് പരിക്കും

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ലു​ണ്ടാ​യ വ്യ​ത്യ​സ്​​ത അ​പ​ക​ട​ങ്ങ​ളി​ൽ മൂ​ന്നു​മ​ര​ണം, ഏ​ഴു​പേ​ർ​ക്ക്​ പ​രി​ക്ക്. ദ​ക്ഷി​ണ സൗ​ദി​യി​ലെ അ​ൽ​ബാ​ഹ മേ​ഖ​ല​യി​ൽ വാ​ഹ​ന​ങ്ങ​ൾ ഇടിച്ചും മണ്ണിടിഞ്ഞുമാണ് ​അപകടമുണ്ടായത്. റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​മി​ടി​ച്ചാണ് മൂ​ന്നു വി​ദേ​ശി​ക​ൾ ത​ൽ​ക്ഷ​ണം മ​രി​ച്ചത്. ര​ണ്ടു​പേ​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. പ​രി​ക്കേ​റ്റ​വ​രെ അ​ൽ​ബാ​ഹ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​റ്റൊ​രു അ​പ​ക​ട​ത്തി​ൽ കാ​ർ, ക​ണ്ടെ​യ്​​ന​ർ ടാ​ങ്ക​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച്​ കാ​ർ യാ​ത്രി​ക​രാ​യ നാ​ല്​ സ്​​ത്രീ​ക​ൾ​ക്ക്​ പ​രി​ക്കേ​റ്റു. അ​ഖ​ബ എ​ന്ന സ്ഥ​ല​ത്ത്​ മ​ണ്ണി​ടി​ഞ്ഞ്​ ഒ​രാ​ൾ​ക്ക്​ നി​സ്സാ​ര പ​രി​ക്കേ​റ്റു. ഇ​യാ​ളെ​യും വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സ്​​ത്രീ​ക​ളെ​യും ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - Three people died and seven people were injured in different accidents in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.