Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം അബഹയിൽ നിര്യാതനായി
അബഹ: തിരുവനന്തപുരം കിളിമാനൂർ കുന്നുമ്മേൽ സ്വദേശി രാജേഷ് (38) ഖമീസ് മുശൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ഖമീസ് മുശൈത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 11 വർഷമായി ഖമീസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. അവധിക്ക് ശേഷം നാട്ടിൽ നിന്ന് മടങ്ങിയെത്തിയിട്ട് എട്ടു മാസമേ ആയിരുന്നുള്ളൂ. കിളിമാനൂർ കുന്നുമ്മേൽ രാജേഷ് വിലാസത്തിൽ രാജശേഖരൻ നായരുടെയും ഉഷാകുമാരിയുടെയും മകനാണ്.
ഭാര്യ: ആനി, മക്കൾ: അശ്വിൻ, അനുഗ്രഹ, സഹോദരങ്ങൾ: രമേശ്, ശൈലേഷ്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രാജേഷിെൻറ ബന്ധു സലീഷിനൊപ്പം സാമൂഹിക പ്രവർത്തകരായ ഹനീഫ് മഞ്ചേശ്വരം, ഇബ്രാഹിം പട്ടാമ്പി, സത്താർ ഒലിപ്പുഴ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.