സൽമാൻ രാജാവിന്റെ അതിഥികളായ ഉംറ തീർഥാടകർ മൂന്നാം ബാച്ച് മദീനയിലെത്തിയപ്പോൾ
സൽമാൻ രാജാവിന്റെ അതിഥികളുടെ മൂന്നാം ബാച്ച് മദീനയിലെത്തി
മദീന: സൽമാൻ രാജാവിന്റെ അതിഥികളായ ഉംറ തീർഥാടകർ മൂന്നാം ബാച്ച് മദീനയിലെത്തി. ഖാദിമുൽ ഹറമൈൻ പദ്ധതിയുടെ ഈ ബാച്ചിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 23 രാജ്യങ്ങളിൽ നിന്നുള്ള 250 ഉംറ തീർഥാടകരാണുള്ളത്. ഈജിപ്ത്, ടാൻസാനിയ, ഐവറി കോസ്റ്റ്, തുനീഷ്യ, മൊറോക്കോ, അൾജീരിയ, സെനഗൽ, ഗിനിയ കൊണാക്രി, കാമറൂൺ, നൈജീരിയ, ഘാന, നൈജർ, ഇത്യോപ്യ, റുവാണ്ട, മൗറിറ്റാനിയ, ബുർക്കിന ഫാസോ, ചാഡ്, ജിബൂട്ടി, ദക്ഷിണാഫ്രിക്ക, സാംബിയ, നമീബിയ, അങ്കോള, മാലി എന്നിവയാണ് ആ രാജ്യങ്ങൾ.
മദീനയിലെത്തിയ സംഘം മസ്ജിദുന്നബവി, റൗദ ശരീഫ്, ഖുബാ പള്ളി, ഉഹ്ദ് മലയും മഖ്ബറയും, ഖുർആൻ പ്രിൻറിങ് കോംപ്ലക്സ്, ഇസ്ലാമിക മ്യൂസിയം എന്നിവ സന്ദർശിക്കും. തുടർന്ന് മക്കയിലെത്തി കിസ്‌വ ഫാക്ടറി, വഹ്‍യ് മ്യൂസിയം എന്നിവയും സന്ദർശിച്ച് ഉംറ കർമങ്ങൾ നിർവഹിക്കും. തീർഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ബന്ധപ്പെട്ട മന്ത്രാലയം അറിയിച്ചു. ഇരുഹറമുകളെയും അതിഥികളെയും പരിപാലിക്കാൻ സൗദി അറേബ്യ നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.