തലശ്ശേരി ഫുട്ബാൾ ക്ലബ് വാർഷിക ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തവർ
തലശ്ശേരി ഫുട്ബാൾ ക്ലബിന് പുതിയ ഭാരവാഹികൾ
റിയാദ്: തലശ്ശേരി ഫുട്ബാൾ ക്ലബ് വാർഷിക ജനറൽ ബോഡി യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും മലസ് അൽമാസ് ഹാളിൽ നടന്നു. ഷർഫീൻ അബ്ദുൽ ഗഫൂറിന്റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിൽ നജീബ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ക്ലബിന്റെ വളർച്ചയും പ്രവർത്തന ചരിത്രവും അബ്ദുൽ ബാസിത്തും മുഹമ്മദ് ഖൈസും ചേർന്ന് അവതരിപ്പിച്ചു. വരവുചെലവ് കണക്കുകൾ ജാസിം യൂസഫ് സമർപ്പിച്ചു.
‘കളിയും കാര്യവും’ വിഷയത്തിൽ ടീം ക്യാപ്റ്റൻ മിഷാൽ ജംഷീദ് സംസാരിച്ചു. ക്ലബിന്റെ കായികനേട്ടങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും വിശദീകരിച്ച ക്ലബ്ബ് മാനേജർ പി.സി. ഹാരിസ്, ഒക്ടോബറിൽ വലിയ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
ഭാരവാഹികൾ: നജീബ് ഇബ്രാഹിം (പ്രസി.), ഇസ്ഹാഖ് (സെക്ര.), പി.സി. ഹാരിസ് (മാനേജർ), മിഷാൽ ജംഷീദ് (ക്യാപ്റ്റൻ), ഷർഫീൻ അബ്ദുൽ ഗഫൂർ (ട്രഷറർ), ജാസിം യൂസഫ് (വൈ. പ്രസി.), സുകൂൽ അബ്ദുല്ല (ജോ. സെക്ര.), മുഹമ്മദ് ഖൈസ്, അബ്ദുൽ ബാസിത്ത്, തൈസിം അബ്ദുൽ ഗഫൂർ, റസൽ കേളോത്ത്, അലി അമീൻ, കെ.പി. താരീഖ്, എം.പി. ഷാഫി, അസ്‌കർ, ബാസിം സലാം (എക്സിക്യൂട്ടീവ് അംഗങ്ങൾ). ഇതോടനുബന്ധിച്ച് പുതിയ അംഗങ്ങളുടെ ഒപ്പുവെക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഇസ്ഹാഖ് സ്വാഗതവും സുകൂൽ അബ്ദുല്ല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.