നോർക്ക കെയർ പ്ലസ് പദ്ധതി; ഒ.ഐ.സി.സി ഹെൽപ് ഡെസ്ക് നാളെ
റിയാദ്: പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വമെടുക്കാനും പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായി റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് സംഘടിപ്പിക്കുന്നു.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ആറ് വരെ ബത്ഹയിലെ ഒ.ഐ.സി.സി ഓഫിസായ സബർമതിയിലാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുക.
രജിസ്ട്രേഷനായി എത്തുന്നവർ നോർക്ക ഐ.ഡി കാർഡ് അല്ലെങ്കിൽ നമ്പർ, മൊബൈൽ നമ്പർ, പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട കുടുംബാംഗങ്ങളുടെ പേര്, ജനന തീയതി എന്നിവ നിർബന്ധമായും കരുതേണ്ടതാണ്. ഇൻഷുറൻസ് തുക അംഗത്വമെടുക്കുന്നയാളുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് മുഖേന യു.പി.ഐ, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് തുടങ്ങിയ മാർഗങ്ങളിലൂടെയാണ് അടക്കേണ്ടത്. റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവൻ പ്രവാസികളും ഈ ഹെൽപ് ഡെസ്കിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ല കമ്മിറ്റി അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് കോഓഡിനേറ്റർമാരായ അൻസാർ നെയ്തല്ലൂർ (0573103145), ജംഷീർ ചെറുകാട് (0508031564), ഷറഫു ചിറ്റാൻ (0507816440) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.