നാ​ട​ക സം​ഘാ​ട​ക​ൻ ശ​ശി​കു​മാ​ർ പ്ര​വാ​സ​ത്തി​െൻറ അ​ര​ങ്ങൊ​ഴി​ഞ്ഞു


വി. ​ശ​ശി​കു​മാ​റും ഭാ​ര്യ പ്ര​മീ​ള​യും

റി​യാ​ദ്: പ്ര​മു​ഖ നാ​ട​ക സം​ഘാ​ട​ക​നും സ​ജീ​വ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ വി. ​ശ​ശി​കു​മാ​ർ 36 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​ത​ത്തി​ന് തി​ര​ശീ​ല​യി​ട്ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ദ​മ്മാ​മി​ലും റി​യാ​ദി​ലെ എ​രി​ത്രി​യ​ൻ സ്കൂ​ളി​ലും അ​ധ്യാ​പി​ക​യാ​യി​രു​ന്ന ഭാ​ര്യ പ്ര​മീ​ള​യും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം നാ​ട​ണ​ഞ്ഞു. തൃ​ശൂ​ർ ചേ​ർ​പ്പ് സ്വ​ദേ​ശി​യാ​യ ശ​ശി​കു​മാ​ർ നി​ല​വി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ലാ​ണ് സ്ഥി​ര​താ​മ​സം. 1990ൽ ​സൗ​ദി​യി​ലെ​ത്തി​യ അ​ദ്ദേ​ഹം അ​ൽ ബാ​ബ്ത​യി​ൻ, അ​ൽ സൈ​ഫ് മോ​ട്ടോ​ഴ്സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തു. ആ​ദ്യ 10 വ​ർ​ഷം റി​യാ​ദി​ലും പി​ന്നീ​ട് എ​ട്ട്​ വ​ർ​ഷം ദ​മ്മാ​മി​ലു​മാ​യി​രു​ന്നു താ​മ​സം. ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ കെ.​പി.​എം.​ജി (ബി​സി​ന​സ് സ​പ്പോ​ർ​ട്ട്) എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു​പോ​ന്ന​ത്.

ദ​മ്മാ​മി​ലാ​യി​രു​ന്ന കാ​ല​ത്ത് അ​ൽ ഖോ​ബാ​ർ ന​വോ​ദ​യ സാം​സ്കാ​രി​ക​വേ​ദി​യു​ടെ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു. പ്ര​വാ​സി​ക​ളു​ടെ ചി​കി​ത്സാ പ്ര​ശ്ന​ങ്ങ​ൾ, തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ൾ, എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റ് ന​ട​പ​ടി​ക​ൾ എ​ന്നി​വ​യി​ൽ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ട്ട് നി​ര​വ​ധി പേ​ർ​ക്ക് അ​ദ്ദേ​ഹം ത​ണ​ലാ​യി. പി​ന്നീ​ട് റി​യാ​ദി​ൽ തി​രി​ച്ചെ​ത്തി​യ അ​ദ്ദേ​ഹം ‘റി​യാ​ദ് നാ​ട​ക​വേ​ദി’​യു​ടെ ഭാ​ഗ​മാ​വു​ക​യും ദീ​ർ​ഘ​കാ​ലം അ​തി​െൻറ ട്ര​ഷ​റ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യും ചെ​യ്തു.

2009 മു​ത​ൽ റി​യാ​ദി​ലെ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ബ​ത്ഹ യൂ​നി​റ്റി​ലും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു. നാ​ട​ക​ങ്ങ​ളെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​വെ​ച്ച ശ​ശി​കു​മാ​ർ, മി​ക​ച്ചൊ​രു സം​ഘാ​ട​ക​നാ​യാ​ണ് പ്ര​വാ​സ​ലോ​ക​ത്ത് അ​റി​യ​പ്പെ​ടു​ന്ന​ത്. ‘ച​തു​രം​ഗം’ എ​ന്ന നാ​ട​ക​ത്തി​ലൂ​ടെ അ​ര​ങ്ങി​ലു​മെ​ത്തി. റി​യാ​ദി​ൽ നാ​ട​ക​ത്തി​െൻറ പു​ഷ്ക​ല കാ​ല​ത്ത് തി​ല​ക​ൻ, മു​കേ​ഷ്, മ​നോ​ജ് കെ. ​ജ​യ​ൻ, സു​നി​ൽ സു​ഗ​ത, ഷൈ​ജു അ​ന്തി​ക്കാ​ട്, ജ​യ​ൻ തി​രു​മ​ന തു​ട​ങ്ങി പ്ര​മു​ഖ ച​ല​ച്ചി​ത്ര-​നാ​ട​ക പ്ര​തി​ഭ​ക​ളെ റി​യാ​ദി​ലെ വേ​ദി​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം മു​ഖ്യ​പ​ങ്ക് വ​ഹി​ച്ചു. കോ​വി​ഡ് കാ​ല​ത്തി​ന് ശേ​ഷം റി​യാ​ദി​ലെ നാ​ട​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യെ​ന്ന്​ അ​ദ്ദേ​ഹം പ​റ​യു​ന്നു. അ​ക്കാ​ര്യം മാ​ന​സി​ക വൈ​ഷ​മ്യ​മു​ണ്ടാ​ക്കി.

നാ​ട്ടി​ൽ വി​ശ്ര​മ​ജീ​വി​ത​ത്തോ​ടൊ​പ്പം കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​കാ​നാ​ണ് അ​ദ്ദേ​ഹം ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​ക​ൻ പ്ര​ണ​വ് ശ​ശി​കു​മാ​ർ ക​ഴി​ഞ്ഞ ഏ​ഴ്​ വ​ർ​ഷ​മാ​യി റി​യാ​ദി​ലെ കെ.​പി.​എം.​ജി മി​ഡി​ൽ ഈ​സ്​​റ്റി​ൽ മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്യു​ന്നു. മ​ക​ൾ ശ്വേ​ത ശ​ശി​കു​മാ​ർ ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ഓ​ഡി​യോ​ള​ജി​സ്​​റ്റാ​യി​രു​ന്നു. ഇ​പ്പോ​ൾ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി ഇം​ഗ്ല​ണ്ടി​ലാ​ണ്.

Tags:    
News Summary - Theatre organizer Sasikumar begins his exile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.