അശോകന് കേളിയുടെ ചികിത്സാസഹായം ഡി.വൈ.എഫ്.ഐ തൃശൂർ ജില്ല സെക്രട്ടറി
പി.ബി. അനൂപ് കൈമാറുന്നു
കേളി അംഗത്തിന് ചികിത്സാസഹായം കൈമാറി
റിയാദ്: കേളി കലാസാംസ്കാരിക വേദി ബദീഅ ഏരിയ ദാഖിൽ മഅദൂദ് യൂനിറ്റ് അംഗം അശോകന് ചികിത്സാസഹായം കൈമാറി.
മഅദൂദിൽ ഡ്രൈവർ ജോലി ചെയ്തുവരുകയായിരുന്ന അശോകൻ കണ്ണിന് കാഴ്ച ശക്തികുറയുന്ന രോഗത്തെ തുടർന്ന് വിദഗ്ധ ചികിത്സക്കായി നാട്ടിൽ പോവുകയായിരുന്നു.
അശോകെൻറ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കി ബദീഅ ഏരിയ കമ്മിറ്റിയും മഅദൂദ് യൂനിറ്റ് കമ്മിറ്റിയും സംയുക്തമായാണ് ചികിത്സാസഹായം സ്വരൂപിച്ചത്.
തൃശൂർ സ്വദേശിയായ അശോകെൻറ വസതിയിൽ കോവിഡ് മാനദണ്ഡപ്രകാരം ചേർന്ന ലളിതമായ ചടങ്ങിൽ ഡി.വൈ.എഫ്.ഐ തൃശൂർ ജില്ല സെക്രട്ടറി പി.ബി. അനൂപ് ധനസഹായം കൈമാറി.
ചടങ്ങിൽ കേളി ജീവകാരുണ്യ കമ്മിറ്റി കൺവീനർ മധു പട്ടാമ്പി, മുൻ ജോയൻറ് സെക്രട്ടറി റഫീഖ് പാലത്ത്, ബത്ഹ ഏരിയ മെംബർ ബിജു ഉള്ളാട്ടിൽ, മുൻ കേന്ദ്ര കമ്മിറ്റി അംഗം സുരേഷ് ചന്ദ്രൻ, പ്രവാസിസംഘം ഏരിയ സെക്രട്ടറി അബൂബക്കർ മലയിൽ, ഏരിയ പ്രസിഡൻറ് മോഹൻദാസ് ഏലത്തൂർ, ബ്രാഞ്ച് സെക്രട്ടറി വി.എസ്. സനോജ്, വാർഡ് കൗൺസിലർ പുഷ്പ മുരളി, ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി സി.എസ്. അരുണ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.