ദമ്മാം പാലക്കാട് പ്രവാസി കൂട്ടായ്മ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് മനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: സൗദി അറേബ്യയിലെ ദമ്മാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാലക്കാട് പ്രവാസി കൂട്ടായ്മ കുടുംബത്തിലെ കുട്ടികളെ അനുമോദിച്ചു.
പാലക്കാട് പട്ടാണി തെരുവിലുള്ള സുബേദാ ഷെരീഫ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിലാണ് പത്താം ക്ലാസിലും പ്ലസ് ടുവിലും മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചത്. ചെയർമാൻ റിയാസ് പറളിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പറളി ഹയർ സെക്കൻഡറി സ്കൂൾ കായികാധ്യാപകൻ മനോജ് ഉദ്ഘാടനം ചെയ്തു.
സമ്മാനാർഹരായ പി.എ. സലിം, നെഷ്ഹ മോൾ, ഷാന ഫർസാൻ, ആർ. ലയ, പി.ബി. ഫർഹാന, പി.എച്ച്. റയ്യാൻ, മുഹമ്മദ് ഹാഫിസ് എന്നീ വിദ്യാർഥികൾക്ക് മനോജ് മാസ്റ്റർ, ഖിദ്ർ മുഹമ്മദ്, അൻഷാദ് അസീസ്, ഷരീഫ് ഒതുങ്ങോട്, യൂസഫ് തൊട്ടാശേരി, കുമാർ മമ്പറം, ഷംസുദ്ദീൻ പട്ടാണിതെരുവ്, ഉമ്മർ മൂളോട്, സലാം ഒതുങ്ങോട്, സലിം ഒതുങ്ങോട്, നിയാസ് കല്ലിങ്ങൽ, അസ്ക്കർ അലി എന്നിവർ ചേർന്ന് െമമേൻറായും കാഷ് അവാർഡും നൽകി.
ഇതേ ചടങ്ങിൽതന്നെ ആലത്തൂർ സെൻട്രൽ സ്കൂളിൽനിന്ന് ഇസ്ലാമിക് ചരിത്ര ക്വിസിൽ ഒന്നാംസ്ഥാനം നേടിയ മുഹമ്മദ് അൽഫാസിനുള്ള മെമേൻറായും കാഷ് അവാർഡും കൈമാറി. ഖിദ്ർ മുഹമ്മദ് മണ്ണൂർ സ്വാഗതവും അഷറഫ് പിരായിരി നന്ദിയും പറഞ്ഞു. ശിഹാബ് അൽഹുർ, സഹൽ, തമീം അൻവർ സാദിഖ്, സ്വലാഹ് ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.