റിയാദ് കെ.എം.സി.സി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘തെരഞ്ഞെടുപ്പുകൾക്കൊരു മുന്നൊരുക്കം’ കാമ്പയിൻ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ആസന്നമായ ത്രിതല പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി റിയാദ് കെ.എം.സി.സി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'തെരഞ്ഞെടുപ്പുകൾക്കൊരു മുന്നൊരുക്കം' പരിപാടി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ കെ.എം.സി.സിയിലേക്ക് കടന്നുവന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഹാഷിമിന് അംഗത്വം നൽകി. മണ്ഡലം ആക്ടിങ് പ്രസിഡൻറ് ആബിദ് കൂമണ്ണ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് കോയ വാഫി മുഖ്യപ്രഭാഷണം നടത്തി. ജില്ല കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, വാഹിദ് കൊടക്കാട്, ഉസ്മാനലി പാലത്തിങ്ങൽ, കെ.ടി. അബൂബക്കർ, റഫീഖ് മഞ്ചേരി, സിദ്ദീഖ് കോനാരി എന്നിവർ സംസാരിച്ചു. നിസാർ അഹമ്മദ്, ഷൗക്കത്ത് കടമ്പോട്ട്, സിറാജ് മേടപ്പിൽ, മൻസൂർ കണ്ടൻകാരി, സൈനുദ്ദീൻ കണ്ണഞ്ചേരി, ഫൈസൽ ചേളാരി എന്നിവർ നേതൃത്വം നൽകി. ഡി. മുഹമ്മദ് ചേലേമ്പ്ര ഖിറാഅത്ത് നടത്തി. വർക്കിങ് സെക്രട്ടറി ഷാജഹാൻ കുന്നുമ്മൽ സ്വാഗതവും ഷബീറലി പള്ളിക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.