‘സലാം മുറബ്ബ’ നാടകത്തി​ൽ നിന്നുള്ള രംഗങ്ങൾ

കാണികളെ പൊട്ടിച്ചിരിപ്പിച്ച്​​ 'സലാം മുറബ്ബ' നാടകം

റിയാദ്​: തിങ്ങിനിറഞ്ഞ സദസിന്​ മുന്നിൽ റിയാദ്​ സീസൺ ആഘോഷത്തിലെ ആദ്യ നാടകം അരങ്ങേറി. 'സലാം മുറബ്ബ' എന്ന ഹാസ്യ നാടകമാണ്​ അവതരിപ്പിച്ചത്​. ബോളിവാർഡ്​ സിറ്റി സോണ​ിലെ ബക്കർ അൽഷെദി ത​ിയേറ്ററിൽ അരങ്ങേറിയ നാടകത്തി​െൻറ ആദ്യ പ്രദർശനത്തിലേക്കുള്ള ടിക്കറ്റുകൾ കുറഞ്ഞ സമയത്തിനുള്ളിലാണ്​ മുഴുവൻ വിറ്റുപോയത്​. തുടർച്ചയായി അഞ്ചുദിവസമാണ്​ ഈ നാടകം അ​രങ്ങേറുന്നത്​. എല്ലാ ദിവസവും രാത്രി ഒമ്പത്​ മുതൽ 12 വരെയാണ്​ നാടകാവതരണം.


ആയിരത്തോളം പ്രേക്ഷകർക്കാണ്​ ഇരിപ്പിടം ഒരുക്കിയിട്ടുള്ളത്​. പ്രമുഖ ഈജിപ്​ഷ്യൻ നടൻ മുഹമ്മദ്​ ഹെനഡിയാണ്​ നാടകത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്​. ഈ വർഷത്തെ റിയാദ്​ സീസൺ ആഘോഷത്തിലെ പ്രധാന ഹാസ്യ പരിപാടികളിലൊന്നാണ്​ ഈ നാടകം. സെയ്യിദ്​ എന്ന ഗായക​ൻ പ്രശസ്​തിക്കും പണത്തിനും സ്​നേഹിക്കുന്ന പെണ്ണിനെ വിവാഹം കഴിക്കാനും നടത്തുന്ന പോരാട്ടമാണ്​ നാടകത്തി​െൻറ ഇതിവൃത്തം. ഹെനഡിയെ കൂടാതെ അയ്​തൻ അമീർ, മുഹമ്മദ്​ തർവാത്​, മുഹമ്മദ്​ മഹമൂദ്​, മിർന നൂർ അൽദീൻ എന്നിവരും നാടകത്തിൽ വേഷമിടുന്നു. ഖാലിദ്​ ജലാലാണ്​ നാടകത്തി​െൻറ രചനയും സംവിധാനവും നിർവഹിച്ചത്​. നാടകത്തി​െൻറ റിഹേഴ്​സൽ മൂന്ന്​ മാസം മുമ്പാണ്​ തുടങ്ങിയത്​. അരങ്ങിൽ അവതരിപ്പിക്കുന്നതിന്​ മുമ്പ്​ നിരവധി റിഹേഴ്​സലുകൾ നടത്തിയതായി സംഘാടകർ പറഞ്ഞു.



ബോളിവാർഡ്​ സിറ്റിയുടെയും ഈ നാടകത്തി​െൻറയും തയാറെടുപ്പുകൾ തുടങ്ങിയത്​ പോലെ യാദൃശ്ചികമായി തന്നെ നാടകത്തി​െൻറ ആദ്യ അവതരണവും സിറ്റിയുടെ ഉദ്​ഘാടനവും ഒരുമിച്ചതായത്​ കൗതുകമായി.

Tags:    
News Summary - The play 'Salam Murabba' entertains the audience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.