നാട്ടിലേക്ക്​ മടങ്ങിയ ചിത്രകാരൻ ഇസ്ഹാഖിനും കുടുംബത്തിനും റിയാദ്​ ടാക്കീസ്​ യാത്രയയപ്പ് നൽകിയപ്പോൾ 

ചിത്രകാരൻ ഇസ്ഹാഖിനും കുടുംബത്തിനും യാത്രയയപ്പ് നൽകി

റിയാദ്​: മൂന്നര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിന്​ ശേഷം നാട്ടിലേക്ക്​ മടങ്ങിയ ചിത്രകാരൻ മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി വി.പി. ഇസ്ഹാഖിനും ഭാര്യ നജ്​മ ഇസ്ഹാഖിനും റിയാദ് ടാക്കീസ് യാത്രയയപ്പ് നൽകി.

മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻറ്​ ഷാൻ പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു. കോഒാഡിനേറ്റർ ഷൈജു പച്ച ഉപഹാരം കൈമാറി. മുജീബ് കായംകുളം, സലാം പെരുമ്പാവൂർ, ഡൊമിനിക് സാവിയോ, ഷാനവാസ് ആലുങ്ങൽ, റിജോഷ് കടലുണ്ടി, തങ്കച്ചൻ വർഗീസ്, റഫീഖ് തങ്ങൾ, ഷഫീഖ് പാറയിൽ, ജിബിൻ സമദ് എന്നിവർ സംസാരിച്ചു. ജോയൻറ്​ സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ജോയിൻറ്​ ട്രഷറർ ഷാഫി നിലമ്പൂർ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.