യാംബു: കേരളത്തിനായി വാക്സിൻ ചലഞ്ചിൽ കൈകോർത്ത് ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സമാഹരിച്ച തുക ജിദ്ദ നവോദയ വൈസ് പ്രസിഡൻറ് ഗോപിക്ക് യാംബു നവോദയ ഏരിയ കമ്മിറ്റി ആക്ടിങ് സെക്രട്ടറി അനീഷ് സുധാകരൻ കൈമാറി.
ഏരിയ പ്രസിഡൻറ് കരുണാകരൻ, ട്രഷറർ സിബിൾ ബേബി, ശാഹുൽ ഹമീദ്, ബിഹാസ്, നൗഷാദ് തായത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കേരളത്തിൽ സാധാരണക്കാരായ ആളുകൾക്കടക്കം എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കാനുള്ള സർക്കാർ പദ്ധതിക്ക് എല്ലാവിധ പുന്തുണയും സംഭാവനയും നൽകിയ എല്ലാവർക്കും നവോദയ യാംബു ഏരിയ കമ്മിറ്റി കടപ്പാടും നന്ദിയും അറിയിക്കുന്നതായി സംഘാടകർ അറിയിച്ചു.
കേന്ദ്ര സർക്കാർ കോവിഡ്-19 വാക്സിൻ നയ നിലപാടുകൾക്കെതിരെ ഇനിയും ശക്തമായ പ്രതിഷേധം സമൂഹത്തിൽനിന്ന് ഉയർന്നുവരേണ്ടതുണ്ടെന്നും നവോദയ ഏരിയ കമ്മിറ്റി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.