‘മാ​ധ്യ​മ​ങ്ങ​ളും നേ​രി​െൻറ പ​ക്ഷ​വും’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഐ.​സി.​എ​ഫ് റി​യാ​ദ് സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ

മാ​ധ്യ​മ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തി​െൻറ കാ​വ​ലാ​ളു​ക​ളാ​വ​ണം –ഐ.​സി.​എ​ഫ് റി​യാ​ദ്

റി​യാ​ദ്: ഭ​ര​ണ​കൂ​ട​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന​യെ​യും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ​യും പാ​ർ​ശ്വ​വ​ത്​​ക​രി​ക്കു​മ്പോ​ൾ നേ​രി​െൻറ പ​ക്ഷ​ത്ത് ഉ​റ​ച്ചു​നി​ന്ന് ജ​നാ​ധി​പ​ത്യ​ത്തി​ന്​ കാ​വ​ലാ​ളാ​വാ​ൻ മാ​ധ്യ​മ​ങ്ങ​ൾ ത​യാ​റാ​വ​ണ​മെ​ന്ന്​ 'മാ​ധ്യ​മ​ങ്ങ​ളും നേ​രി​െൻറ പ​ക്ഷ​വും' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഇ​സ്​​ലാ​മി​ക്​ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ർ​പ​റേ​റ്റു​ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ ഭ​ര​ണ​കൂ​ട​ങ്ങ​ൾ സ​ഞ്ച​രി​ക്കു​മ്പോ​ൾ അ​വ​രെ തി​രു​ത്താ​ൻ ജ​നാ​ധി​പ​ത്യ​ത്തി​െൻറ നാ​ലാം തൂ​ണാ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് മു​ന്നി​ട്ടി​റ​ങ്ങേ​ണ്ട​ത്. അ​ഭി​ന​വ ഇ​ന്ത്യ​യി​ൽ സ​ത്യ​സ​ന്ധ​മാ​യ പ​ത്ര​പ്ര​വ​ർ​ത്ത​നം ഏ​റെ പ്ര​യാ​സ​മേ​റി​യ​താ​ണ്. സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തെ ഭ​ര​ണ​കൂ​ടം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​െൻറ ഏ​റ്റ​വും മി​ക​ച്ച ഉ​ദാ​ഹ​ര​ണ​വു​മാ​ണ് അ​ർ​ണ​ബ് ഗോ​സ്വാ​മി​യും സി​ദ്ദീ​ഖ് കാ​പ്പ​നു​മെ​ന്ന് സെ​മി​നാ​റി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ പ്ര​വാ​സി വാ​യ​ന മാ​നേ​ജി​ങ് എ​ഡി​റ്റ​ർ എ​ൻ. അ​ലി അ​ബ്​​ദു​ല്ല അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ങ്ങ​ൾ ഒ​ളി​ച്ചു​ക​ട​ത്താ​നു​ള്ള വേ​ദി​യാ​യി പ​ത്ര​കോ​ള​ങ്ങ​ൾ മാ​റ​രു​തെ​ന്നും കു​റ്റാ​രോ​പി​ത​രു​ടെ സ​മു​ദാ​യ​വും ജാ​തി​യും നോ​ക്കി റി​പ്പോ​ർ​ട്ടി​ങ്ങി​െൻറ ശൈ​ലി മാ​റ്റു​ന്ന പ്ര​വ​ണ​ത അ​പ​ല​പ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ൻ​റ്​ യൂ​സു​ഫ് സ​ഖാ​ഫി വെ​ബി​നാ​റി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി.​എ​ഫ് ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ സ​മി​തി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​സ്സ​ലാം വ​ട​ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ജിം കൊ​ച്ചു​ക​ലു​ങ്ക്, ഷി​ബു ഉ​സ്മാ​ൻ, സ​ലിം പ​ള്ളി​യി​ൽ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്ക​ടു​ത്തു. സെ​ൻ​ട്ര​ൽ സം​ഘ​ട​ന സ​മി​തി പ്ര​സി​ഡ​ൻ​റ്​ മു​നീ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. യൂ​സു​ഫ് സ​ഖാ​ഫി പ്രാ​ർ​ഥ​ന ന​ട​ത്തി. ഷാ​ഫി തെ​ന്ന​ല സ്വാ​ഗ​ത​വും അ​ബ്​​ദു​റ​ഹ്​​മാ​ൻ സ​ഖാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.