റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) സംഘടിപ്പിച്ച സംഗമം ഇബ്രാഹിം സുബ്ഹാൻ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) മെമ്പർമാരുടെ സംഗമം നടന്നു. ജനറൽ സെക്രട്ടറി നസീബ് പുത്തൻ പീടിക അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകൻ ഇബ്രാഹിം സുബ്ഹാൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ആബിദ് പാണ്ടിക്കാട് ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. സംഘടനയ്ക്ക് മുൻകാലങ്ങളിൽ നേതൃത്വം നൽകിയ മുൻ റിഫ സെക്രട്ടേറിയറ്റ് അംഗങ്ങളെ സർട്ടിഫിക്കറ്റുകൾ നൽകി ചടങ്ങിൽ ആദരിച്ചു.
സംഗമത്തിെൻറ ഭാഗമായി അരങ്ങേറിയ വിവിധ കലാപരിപാടികളും കായിക ഗെയിമുകളും പങ്കെടുത്തവരിൽ വലിയ ആവേശം സൃഷ്ടിച്ചു. ‘ഇശൽ വോയ്സ്’ അവതരിപ്പിച്ച മനോഹരമായ സംഗീത പരിപാടിയും വിവിധ ക്ലബുകളിൽ നിന്നുള്ള ഗായകരുടെ ഗാനാലാപനവും പ്രേക്ഷകർക്ക് വേറിട്ടൊരു ദൃശ്യ-ശ്രാവ്യ അനുഭവമാണ് സമ്മാനിച്ചത്. കൂടാതെ പരിപാടിയുടെ ഭാഗമായി നടത്തിയ നറുക്കെടുപ്പിലൂടെ നിരവധി പേർക്ക് ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു. റിഫയുടെ എല്ലാ പരിപാടികൾക്കും നിരന്തരം പിന്തുണയും സഹകരണവും നൽകിപ്പോരുന്ന സ്പോൺസർമാർക്കും സഹായികൾക്കും പ്രോഗ്രാം കൺവീനർ അൻവർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.