ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം അ​ബ​ഹ ബ്ലോ​ക്ക്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ര​ക്ത​ദാ​നം ന​ട​ത്തി

അ​ബ​ഹ: സൗ​ദി അ​റേ​ബ്യ​യു​ടെ ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം അ​ബ​ഹ ബ്ലോ​ക്ക്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.മെ​റ്റേ​ണി​റ്റി ആ​ൻ​ഡ്​ ചി​ൽ​ഡ്ര​ൺ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ന്ന ക്യാ​മ്പ് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം അ​സീ​ർ റീ​ജ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റും ജി​ദ്ദ കോ​ൺ​സു​ലേ​റ്റ് സാ​മൂ​ഹി​ക​ക്ഷേ​മ വി​ഭാ​ഗം അം​ഗ​വു​മാ​യ ഹ​നീ​ഫ് മ​ഞ്ചേ​ശ്വ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഖ​മീ​സ് മു​ശൈ​ത്ത്, അ​ബ​ഹ, ത്വ​രീ​ബ്, വാ​ദി​യാ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​യി നി​ര​വ​ധി​പേ​ർ ര​ക്ത​ദാ​നം ന​ട​ത്തി. മെ​റ്റേ​ണി​റ്റി ആ​ൻ​ഡ്​ ചി​ൽ​ഡ്ര​ൺ ആ​ശു​പ​ത്രി ര​ക്ത​ബാ​ങ്ക് മേ​ധാ​വി ഡോ. ​ബ​ന്ദ​ർ, ടെ​ക്‌​നീ​ഷ്യ​ൻ അ​ഹ​മ്മ​ദ്‌, ഫ്ര​റ്റേ​ണി​റ്റി ഫോ​റം അ​ബ​ഹ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ യൂ​നു​സ് കു​റു​വ​മ്പ​ലം, സെ​ക്ര​ട്ട​റി അ​ൻ​വ​ർ താ​നൂ​ർ എ​ന്നി​വ​ർ ക്യാ​മ്പ് നി​യ​ന്ത്രി​ച്ചു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം അ​ബ​ഹ ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ സ​അ​ദി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കോ​യ ചേ​ലേ​മ്പ്ര എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.