പ്രവാസമവസാനിപ്പിക്കുന്ന മുജീബ് വാപ്പൻ, ഭാര്യ ഷീബ എന്നിവർക്ക് ജിദ്ദ നവധാര കുടുംബവേദി യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: നവധാര എക്സിക്യുട്ടിവ് അംഗങ്ങളും സാമൂഹിക, സാംസ്കാരിക പ്രവർത്തകരുമായ മുജീബ് വാപ്പൻ, ഭാര്യ ഷീബ എന്നിവർക്ക് നവധാര കുടുംബവേദി യാത്രയയപ്പ് നൽകി. ജെ.എൻ.പി ലിമിറ്റഡിലെ രണ്ടര പതിറ്റാണ്ടിെൻറ ഉദ്യോഗത്തിനു ശേഷമാണ് മുജീബ് പ്രവാസത്തിൽനിന്നും വിരമിക്കുന്നത്.
മകാസിത് ഇൻറർനാഷനൽ സ്കൂൾ കോഒാഡിനേറ്ററായിരുന്ന ഷീബ നവധാര സെക്രേട്ടറിയറ്റ് അംഗവും വനിതാ വിഭാഗം ഭാരവാഹിയുമായിരുന്നു. പെരിന്തൽമണ്ണ പുലാമന്തോൾ സ്വദേശികളാണ് ഇവർ.
റൈഹാനത്ത് ടീച്ചർ, റീന നാസർ, പ്രവീൺ കണ്ണൂർ, ഷാജു ചാരുമൂട്, കെ.വി. നാസർ, സഹീർ വലപ്പാട്, ഗഫൂർ ചുങ്കത്തറ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.