ഉനൈസയിലെ പെട്രോൾ പമ്പിൽ കാറിന് തീപിടിച്ചപ്പോൾ
ബുറൈദ: ഖസീം പ്രവിശ്യയിലെ ഉനൈസയിൽ പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു. ഉടൻതന്നെ തീയണച്ചതായി ഖസീം പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് കേണൽ ഇബ്രാഹീം അബാഖൈൽ പറഞ്ഞു.
പെട്രോൾ നിറക്കുന്നതിനിടയിൽ ഡ്രൈവർ പുകവലിച്ചതാണ് തീപിടിത്തത്തിന് കാരണം. പരിക്കൊന്നും കൂടാതെ ഉടനെ തീ നിയന്ത്രണവിധേയമാക്കി. ഡ്രൈവർക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും വക്താവ് പറഞ്ഞു. പെട്രോൾ പമ്പിനുള്ളിലെ പൊതുസുരക്ഷ നടപടിക്രമങ്ങൾ എല്ലാവരും നിർബന്ധമായും പാലിക്കണമെന്നും വക്താവ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.