ജിദ്ദ: കൈകൾ അണുമുക്തമാക്കുന്നതിനുള്ള ബോധവത്കരണ കാമ്പയിൻ ആരോഗ്യ മന്ത്രാലയം ആരംഭിച്ചു. 'സെക്കൻഡുകൾ നിങ്ങളുടെ ജീവൻ സംരക്ഷിക്കുന്നു. കൈകഴുക' എന്ന ബാനറിലാണ് ഇൗ വർഷം ഡിസംബർ വരെ നീളുന്ന കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
സമൂഹത്തിലും ആരോഗ്യ സ്ഥാപനങ്ങളിലും കോവിഡ് ബാധ കുറക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണിത്. കാമ്പയിനിെൻറ ഭാഗമായി വിവിധങ്ങളായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. പതിവായി കൈകഴുന്നത് പരിശീലിക്കുന്നതിലൂടെ ആരോഗ്യ പ്രവർത്തകർക്കും സമൂഹത്തിലെ അംഗങ്ങൾക്കും ഒരുപോലെ അണുബാധ തടയുന്നതിൽ ഒരു പങ്ക് വഹിക്കാനാകുമെന്നതിനാലാണ് ഇങ്ങനെയൊരു കാമ്പയിൻ ആരോഗ്യ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.