റിയാദ് ബെസ്റ്റ് വേ കൂട്ടായ്മ മെഡിക്കൽ ക്യാമ്പ് ഡോ. അബ്ദുൽ അസീസ് ഉദ്ഘാടനം
ചെയ്യുന്നു
റിയാദ്: ബെസ്റ്റ് വേ റിയാദ് ഡ്രൈവേഴ്സ് കൂട്ടായ്മയും അൽഅബീർ മെഡിക്കൽ ക്ലിനിക്കും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡൻറ് അസ്സലാം പാലത്തിെൻറ അധ്യക്ഷതയിൽ ഡോ. അബ്ദുൽ അസീസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. ബാലചന്ദ്രൻ ക്ലാസെടുത്തു. ചെയർമാൻ അബ്ദുൽ മജീദ് പൂളക്കാടി, കോഓഡിനേറ്റർ റാഫി കൂട്ടായി എന്നിവർ ക്യാമ്പിനെക്കുറിച്ചുള്ള നിർദേശങ്ങൾ നൽകി. ചടങ്ങിൽ അൽഅബീർ മെഡിക്കൽ സെൻറർ ഓപറേഷൻ സൂപ്പർവൈസർ ജോസ് പീറ്റർ, മാർക്കറ്റിങ് ബിസിനസ് ഡെവലപ്മെൻറ് ജോബി, ബെസ്റ്റ് വേ എക്സിക്യൂട്ടിവ് അംഗങ്ങളായ അബ്ദുൽ ഖാദർ, അനിൽ, അൻവർ, അൻസാർ, ഹസൻ, ജാഫർ, നാസർ, റസാഖ്, സൈതലവിക്കോയ, ഷാഫി ശരീഫ്, റമീസ്, ഷൗക്കത്ത്, ലിബു എന്നിവർ പങ്കെടുത്തു. ട്രഷറർ ഷൗക്കത്ത് നന്ദി പറഞ്ഞു. രണ്ടുമണി മുതൽ ആറുവരെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് മെഡിക്കൽ ക്യാമ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.