മ​ജ്മ​അ് ഡാം ​പാ​ർ​ക്കി​ലെ ഭൂ​ഗ​ർ​ഭ ജ​ല​സം​ഭ​ര​ണി​യി​ൽ വീ​ണ പൂ​ച്ച​ക്കു​ട്ടി​യെ യു​വാ​ക്ക​ൾ ര​ക്ഷ​പ്പെ​ടു​ത്തു​ന്നു

കാ​രു​ണ്യ​ത്തി​ന്‍റെ ‘കേ​ബി​ൾ തു​മ്പ്’ മ​ജ്മ​അ് ഡാ​മി​ൽ പൂ​ച്ച​ക്കു​ട്ടി​ക്ക് ര​ക്ഷ​ക​രാ​യി മ​ല​യാ​ളി യു​വാ​ക്ക​ൾ

റി​യാ​ദ്: പെ​രു​ന്നാ​ൾ രാ​വി​ൽ റി​യാ​ദി​ന​ടു​ത്തു​ള്ള മ​ജ്മ​അ് ഡാം ​പാ​ർ​ക്കി​ലെ ഭൂ​ഗ​ർ​ഭ ജ​ല​സം​ഭ​ര​ണി​യി​ൽ വീ​ണ പൂ​ച്ച​ക്കു​ട്ടി​ക്ക് ര​ക്ഷ​ക​രാ​യി മ​ല​യാ​ളി യു​വാ​ക്ക​ൾ. രാ​ത്രി ഒ​മ്പ​തോ​ടെ പാ​ർ​ക്കി​ൽ ന​ട​ക്കു​ക​യാ​യി​രു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി അ​ർ​ഷാ​ദാ​ണ് പൂ​ച്ച​ക്കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ ആ​ദ്യം ശ്ര​ദ്ധി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് അ​ർ​ഷാ​ദ് ത​െൻറ സു​ഹൃ​ത്തു​ക്ക​ളാ​യ അ​ൻ​ഷി​ഫ്, സ​ൽ​മാ​ൻ, അ​ന​സ് എ​ന്നി​വ​രെ​യും കൂ​ട്ടി ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് കൃ​ത്യ​മാ​യി മൂ​ടാ​ത്ത ടാ​ങ്കി​ൽ പൂ​ച്ച​ക്കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. സി.​സി.​ടി.​വി, ഇ​ല​ക്ട്രി​ക്ക​ൽ ടെ​ക്നീ​ഷ്യ​നാ​യ അ​ർ​ഷാ​ദ് സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ടു.

കാ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സി.​സി.​ടി.​വി കേ​ബി​ളും സു​ര​ക്ഷാ ജാ​ക്ക​റ്റും ത​മ്മി​ൽ കൂ​ട്ടി​ക്കെ​ട്ടി ഒ​രു താ​ൽ​ക്കാ​ലി​ക ര​ക്ഷാ​ക്ക​യ​റു​ണ്ടാ​ക്കി ടാ​ങ്കി​ലേ​ക്ക് താ​ഴ്ത്തി​ക്കൊ​ടു​ത്തു. പൂ​ച്ച​ക്കു​ട്ടി ജാ​ക്ക​റ്റി​ൽ പി​ടി​ച്ച​തോ​ടെ മു​ക​ളി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. ടാ​ങ്കി​ന് പു​റ​ത്ത് അ​മ്മ​പ്പൂ​ച്ച​യോ​ടൊ​പ്പം മ​ട​ങ്ങി​യ​ത് ക​ണ്ട​പ്പോ​ൾ വ​ലി​യ സ​ന്തോ​ഷം തോ​ന്നി​യെ​ന്ന് യു​വാ​ക്ക​ൾ ഓ​ർ​ക്കു​ന്നു. മ​ജ്​​മ​അ​യി​ൽ ‘എം​പ​യ​ർ ടെ​ക്നോ​ള​ജീ​സ് ആ​ൻ​ഡ് ഡെ​വ​ല​പ്മെൻറ്സ്’ എ​ന്ന സ്ഥാ​പ​ന​ത്തി​​ലാ​ണ്​ ഈ ​നാ​ല്​ യു​വാ​ക്ക​ളും ജോ​ലി ചെ​യ്യു​ന്ന​ത്. പൊ​തു​ജ​ന സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യു​ള്ള ഇ​ത്ത​രം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് നാ​ൽ​വ​ർ സം​ഘം ഒ​രേ മ​ന​സ്സോ​ടെ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - The 'Cable End' of Compassion: Malayali Youths Rescue Kitten at Majma Dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.