കുട്ടിയുടെ വയറ്റിൽ നിന്ന് കണ്ടെടുത്ത ബ്രേസ്‌ലെറ്റ്, കുടലിൽ കുടുങ്ങിയതിന്റെ എക്സറേ കാഴ്ച
Posted On
date_range Updated On
date_range കുട്ടിയുടെ വയറ്റിൽനിന്ന് ബ്രേസ്‌ലെറ്റ് പുറത്തെടുത്തു
ജുബൈൽ: സൗദിയിൽ ആറ് വയസ്സുള്ള കുട്ടിയുടെ വയറ്റിൽനിന്ന് അപകടരമായ നിലയിൽ കണ്ടെത്തിയ ബ്രേസ്‌ലെറ്റ് പുറത്തെടുത്തു. ദിവസങ്ങൾക്ക് മുമ്പ് കടുത്ത വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. എക്‌സ്‌റേ സ്‌കാനിങ്ങിൽ കുടലിൽ ബ്രേസ്‌ലെറ്റ് കുടുങ്ങികിടക്കുന്നതായി കണ്ടെത്തി.
തുടർന്ന് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ വിദഗ്ധ സംഘം രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ബ്രേസ്‌ലെറ്റ് പുറത്തെടുക്കുകയായിരുന്നു. അപകടനില തരണം ചെയ്ത കുട്ടി സുഖം പ്രാപിക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.