മുഹമ്മദ് റഫീഖ്
യാംബു: ഈ മാസം മൂന്നിന് യാംബുവിൽ ഹൃദയാഘാതം മൂലം മരിച്ച കണ്ണൂർ മുഴപ്പിലങ്ങാട് പള്ളിക്കൽ സ്വദേശി മുഹമ്മദ് റഫീഖിന്റെ (49) മൃതദേഹം ഖബറടക്കി. ബുധനാഴ്ച ഇശാഅ് നമസ്കാര ശേഷം യാംബു ടൗൺ മസ്ജിദ് ജാമിഅ ഖബീറിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം മഖ്ബറ ഷാത്തിഅയിൽ ഖബറടക്കി. റഫീഖിന്റെ സൗദിയിലുള്ള ബന്ധുക്കളും യാംബുവിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാനേതാക്കളും മലയാളിസമൂഹവും അടക്കം ധാരാളം പേർ പങ്കെടുത്തു.
ഞായറാഴ്ച നെഞ്ചുവേദനയെ തുടർന്ന് യാംബു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയാണ് അന്ത്യം. ഒന്നര പതിറ്റാണ്ടിലേറെ യാംബുവിലെ ഹോളിഡേ ഇൻ ഹോട്ടലിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ആരിഫ. മകൾ അഫീഫ ബിരുദ വിദ്യാർഥിനിയാണ്. പിതാവ്: പള്ളിക്കൽ ഹുസൈൻ. മാതാവ്: ബീവി. സഹോദരങ്ങൾ: മുസ്തഫ, അബ്ദുല്ലത്തീഫ്, ബഷീർ, റാബിയ, റുഖിയ, ഹാജറ. നടപടികൾ പൂർത്തിയാക്കാൻ ഹോളിഡേ ഇൻ കമ്പനി അധികൃതരും സാമൂഹിക സന്നദ്ധ പ്രവർത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.