പള്ളിയാളി
അബ്ദുറഷീദ്
ജിദ്ദ: ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ജിദ്ദ ഹറാസത്തിൽ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനം തട്ടി മരിച്ച മലപ്പുറം കൊണ്ടോട്ടി കരിപ്പൂർ വെള്ളാർ പുതുക്കുളം സ്വദേശി താഴത്തെ പള്ളിയാളി അബ്ദുറഷീദിെൻറ മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കി.
ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ നിന്ന് മൃതദേഹത്തിെൻറ എംബാം നടപടികൾ പൂർത്തിയാക്കി ശറഫിയ റമദാൻ മസ്ജിദിൽ വെച്ച് നാട്ടുകാരുടേയും ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ മയ്യിത്ത് നമസ്കാരവും പൂർത്തീകരിച്ചാണ് മൃതദേഹം നാട്ടിലയച്ചത്. തിങ്കളാഴ്ച അർധരാത്രി പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ കരിപ്പൂർ എയർപോർട്ടിലെത്തിച്ച മൃതദേഹം ചൊവ്വാഴ്ച രാവിലെ കരിപ്പൂരിൽ ബന്ധുക്കൾ ഏറ്റുവാങ്ങി.
പൊതുദർശനത്തിനു ശേഷം ചോലമാട് ഫാറൂഖ് മസ്ജിദ് മഖ്ബറയിൽ ഖബറടക്കി. മൃതദേഹം നാട്ടിലയക്കുന്നതിനാവശ്യമായ നിയമനടപടികൾ കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാടിെൻറ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.