സുഡാനിൽനിന്ന് വിവിധ രാജ്യക്കാരുമായി ജിദ്ദ തുറമുഖത്തെത്തിയ അമേരിക്കൽ യുദ്ധക്കപ്പൽ
Posted On
date_range Updated On
date_range 10 രാജ്യങ്ങളിൽനിന്നുള്ള 222 പേരുമായി അമേരിക്കൻ യുദ്ധക്കപ്പൽ ജിദ്ദയിലെത്തി
ജിദ്ദ: സുഡാനിൽനിന്ന് 10 രാജ്യങ്ങളിലെ 222 പേരുമായി അമേരിക്കൻ യുദ്ധക്കപ്പൽ ജിദ്ദയിലെത്തി. രണ്ടാം തവണയാണ് സുഡാനിൽനിന്ന് ആളുകളുമായി അമേരിക്കൻ യുദ്ധക്കപ്പൽ ജിദ്ദ തുറമുഖത്തെത്തുന്നത്. എത്തിയവരിൽ 63 പേർ കുട്ടികളാണ്. യു.എസിന് പുറമെ സുഡാൻ, സ്ലോവേനിയ, ജർമനി, ബ്രിട്ടൻ, എറിത്രിയ, സ്വീഡൻ, കാനഡ, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യക്കാരാണ് കപ്പലിലുള്ളത്. ബോർഡർ ഗാർഡിലെ ഉദ്യോഗസ്ഥരും സൈനികരും ജിദ്ദ ഇസ്ലാമിക് പോർട്ടിലെ ഉദ്യോഗസ്ഥരും ചേർന്ന് കപ്പലിലെത്തിയവരെ പൂക്കൾ നൽകി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.