ആ​റാ​മ​ത്​ റെ​ഡ് സീ ​അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള ജി​ദ്ദ​യി​ൽ; ഡി​സം​ബ​ർ മൂ​ന്ന്​ മു​ത​ൽ

ജി​ദ്ദ: ലോ​ക​മെ​മ്പാ​ടു​മു​ള്ള സി​നി​മാ​പ്രേ​മി​ക​ളും ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രും ഉ​റ്റു​നോ​ക്കു​ന്ന റെ​ഡ് സീ ​അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ ആ​റാം പ​തി​പ്പി​ന് ജി​ദ്ദ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്നു. ‘സി​നി​മ ഇ​വി​ടെ ജീ​വി​ക്കു​ന്നു’ എ​ന്ന പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള, 2026 ഡി​സം​ബ​ർ മൂ​ന്ന് മു​ത​ൽ 12 വ​രെ ച​രി​ത്ര ന​ഗ​രി​യാ​യ അ​ൽ​ബ​ല​ദി​ലാ​ണ് ന​ട​ക്കു​ക. ആ​ഗോ​ള ച​ല​ച്ചി​ത്ര രം​ഗ​ത്തെ പ്ര​മു​ഖ​രും വി​ദ്ഗ്ധ​രും പ​ങ്കെ​ടു​ക്കു​ന്ന ഈ ​ബൃ​ഹ​ത്താ​യ മേ​ള​യി​ലേ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സൗ​ദി അ​റേ​ബ്യ​യു​ടെ വ​ള​രു​ന്ന സാം​സ്കാ​രി​ക, സ​ർ​ഗ്ഗാ​ത്മ​ക മേ​ഖ​ല​ക്ക് ക​രു​ത്തു​പ​ക​രു​ന്ന​തി​നൊ​പ്പം, ജി​ദ്ദ​യെ മേ​ഖ​ല​യി​ലെ പ്ര​ധാ​ന സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യം കൂ​ടി​യു​ണ്ട് ഈ ​മേ​ള​ക്ക്.

വൈ​വി​ധ്യ​മാ​ർ​ന്ന ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, പ്ര​ഫ​ഷ​ന​ൽ ഇ​വ​ന്റു​ക​ൾ, സി​നി​മ​യു​ടെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സം​വാ​ദ​ങ്ങ​ൾ എ​ന്നി​വ ആ​റാം പ​തി​പ്പി​ന്റെ പ്ര​ത്യേ​ക​ത​യാ​യി​രി​ക്കും. നേ​ര​ത്തെ ര​ജി​സ്ട്രേ​ഷ​ൻ വ​ഴി അം​ഗ​ത്വ​മെ​ടു​ക്കു​ന്ന​വ​ർ​ക്ക് റെ​ഡ് സീ ​മാ​ർ​ക്ക​റ്റി​ലെ പ്രോ​ജ​ക്ട് മാ​ർ​ക്ക​റ്റ്, മാ​ർ​ക്ക​റ്റ് ടാ​ല​ന്റ്സ്, എ​ക്സി​ബി​ഷ​ൻ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മു​ൻ​ഗ​ണ​ന ല​ഭി​ക്കും. കൂ​ടാ​തെ, ആ​ഗോ​ള സി​നി​മാ വ്യ​വ​സാ​യ​ത്തി​ലെ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സെ​മി​നാ​റു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നും പ്ര​ഫ​ഷ​ന​ൽ നെ​റ്റ്‌​വ​ർ​ക്കി​ങ്ങി​നും ഇ​ത് അ​വ​സ​ര​മൊ​രു​ക്കു​ന്നു. അം​ഗ​ത്വം നേ​ടു​ന്ന​വ​ർ​ക്ക് ദി​വ​സ​വും നാ​ല് സൗ​ജ​ന്യ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കു​ന്ന​തി​നൊ​പ്പം, പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ബു​ക്കി​ങ് ആ​രം​ഭി​ക്കു​ന്ന​തി​ന് 48 മ​ണി​ക്കൂ​ർ മു​മ്പ് ടി​ക്ക​റ്റു​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ല​ഭി​ക്കും. സൗ​ദി വി​ഷ​ൻ 2030 ന്റെ ​ഭാ​ഗ​മാ​യി ച​ല​ച്ചി​ത്ര മേ​ഖ​ല​യെ ശാ​ക്തീ​ക​രി​ക്കാ​നും പ്രാ​ദേ​ശി​ക പ്ര​തി​ഭ​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കും ആ​ഗ​സ്റ്റ് 10ന് ​മു​മ്പ് ‘ഏ​ർ​ലി മെ​മ്പ​ർ​ഷി​പ്’ ആ​നു​കൂ​ല്യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. https://redseafilmfest.com/en/accreditation/ എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാം.

Tags:    
News Summary - The 6th Red Sea International Film Festival in Jeddah; from December 3rd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.