തനിമ സാംസ്കാരിക വേദി വെസ്റ്റേണ്‍ പ്രോവിന്‍സ് സംഘടിപ്പിച്ച ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമത്തിൽ കേരള ജമാഅത്തെ ഇസ്‍ലാമി വനിത വിഭാഗം സെക്രട്ടറി നസീമ ടീച്ചര്‍ സംസാരിക്കുന്നു
ജിദ്ദ: തനിമ സാംസ്കാരിക വേദി വെസ്റ്റേണ്‍ പ്രോവിന്‍സ് സംഘടിപ്പിച്ച ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം ശ്രദ്ധേയമായി. മനുഷ്യജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച മഹത്തായ ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആനെന്നും അന്ധകാരത്തില്‍ കഴിയുന്ന ആധുനിക മനുഷ്യന് അത് ജീവിതത്തില്‍ വലിയ വെളിച്ചമാണെന്നും പരിപാടിയിൽ സംബന്ധിച്ച കേരള ജമാഅത്തെ ഇസ്‍ലാമി വനിത വിഭാഗം സെക്രട്ടറി നസീമ ടീച്ചര്‍ പ്രസ്താവിച്ചു. അബു താഹിര്‍ സംസാരിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്റർ പ്രോവിന്‍സ് കോഓഡിനേറ്റര്‍ മുഹമ്മദലി പട്ടാമ്പി സ്വാഗതം പറഞ്ഞു. യാസീന്‍ ഖിറാഅത്ത് നടത്തി. തനിമ വെസ്റ്റേണ്‍ പ്രോവിന്‍സ് രക്ഷാധികാരി നജ്മുദ്ദീന്‍ സമാപന പ്രസംഗം നിർവഹിച്ചു.
പ്രവാചകന്റേത് കാരുണ്യത്തിന്റെ മാതൃക
യാംബു: കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും മഹിതമായ മാതൃകകളാണ് പ്രവാചകൻ മുഹമ്മദ് ലോകത്തിന് മുന്നിൽ സമർപ്പിച്ചതെന്ന് എഴുത്തുകാരനും വാഗ്മിയുമായ ജഅ്ഫര്‍ എളമ്പിലാക്കോട് പറഞ്ഞു. 'കാരുണ്യത്തിന്റെ പ്രവാചകൻ' വിഷയത്തിൽ തനിമ സാംസ്കാരിക വേദി യാംബു, മദീന സോണൽ സമിതി സംഘടിപ്പിച്ച ഓൺലൈൻ പൊതുപരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തനിമ യാംബു, മദീന സോണൽ സെക്രട്ടറി അബ്ബാസ് എടക്കര സ്വാഗതവും എക്സിക്യൂട്ടിവ് അംഗം താഹിർ ചേളന്നൂർ നന്ദിയും പറഞ്ഞു. സലാഹുദ്ദീൻ കരിങ്ങനാട് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.