ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തിയവർക്ക് തനിമ നൽകിയ സ്വീകരണത്തിൽ കേന്ദ്ര സമിതിയംഗം എൻ. ഉമർ ഫാറൂഖ് സംസാരിക്കുന്നു
ദമ്മാം: തനിമ സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ ഹജ്ജ് സേവന സെല്ലിന് കീഴിൽ ഹജ്ജ് നിർവഹിച്ച് തിരിച്ചെത്തിയ ഹാജിമാർക്ക് സ്വീകരണം നൽകി. ഹജ്ജിെൻറ ചൈതന്യം വ്യക്തി-സാമൂഹിക ജീവിതത്തിൽ പ്രതിഫലിക്കുംവിധം ശിഷ്ടജീവിതം ചിട്ടപ്പെടുത്തണമെന്ന് കേന്ദ്ര സമിതിയംഗം എൻ. ഉമർ ഫാറൂഖ് ആഹ്വാനം ചെയ്തു.
ഹജ്ജിന് മുമ്പും ശേഷവും എന്ന വിധത്തിൽ ഹാജിമാരുടെ ജീവിതത്തെ സ്വയം വ്യവച്ഛേദിച്ച് വിലയിരുത്താൻ കഴിയുംവിധം നവീകരിക്കണം. മുഹമ്മദ് നബി ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ പ്രഖ്യാപനങ്ങൾ നടത്തിയത് തെൻറ വിടവാങ്ങൽ ഹജ്ജിലായിരുന്നു. അതിെൻറ പുനരാവർത്തനങ്ങൾ ഓരോ ഹാജിയും ഏറ്റെടുക്കണമെന്ന് അദ്ദേഹം ഉണർത്തി. തനിമ കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് അൻവർ ഷാഫി അധ്യക്ഷത വഹിച്ചു.
അബ്ദുറഹ്മാൻ, അബ്ദുൽ റഊഫ്, അബ്ദുസ്സലാം, ഡോ. ജൗഷീദ്, ഇസ്മാഈൽ പാറക്കൽ, ഷുജ, മുഹമ്മദ്, സയീദ്, സയീദ് ഹമദാനി, ഷജിൽ, സാബു തുടങ്ങിയവർ ഹജ്ജ് അനുഭവങ്ങൾ പങ്കുവെച്ചു. സഈദ് ഹമദാനി തെൻറ ഹജ്ജനുഭവ കവിത വായിച്ചു. സഈദ് അസ്ഹരി ഖുർആൻ പാരായണം നടത്തി. ജനസേവന വിഭാഗം കൺവീനർ മുഹമ്മദ് കോയ സ്വാഗതം പറഞ്ഞു. എ.കെ. അസീസ് മുഹമ്മദ്, റഫീഖ്, എസ്.ടി. ഹിഷാം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.