???????? ???? ??????? ????????? ???????????? ????????? ??????

‘തലശ്ശരി കാർണിവൽ’ സംഘടിപ്പിച്ചു

ജിദ്ദ: തലശ്ശേരി മാഹി വെൽഫെയർ അസോസിയേഷൻ ജിദ്ദയിൽ ‘തലശ്ശേരി കാർണിവൽ’ സംഘടിപ്പിച്ചു. ഹംദാനിയ വില്ലയിൽ നടന്ന തലശ ്ശേരിക്കാരുടെ വാർഷിക കുടുംബ സംഗമത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തിൽ ഒരുക്കിയ 10ഒാളം ഭക്ഷണ സ്​റ്റാളുകളിൽ തലശ്ശേ രിയുടെ തനത്​ രുചിയുള്ള പലഹാരങ്ങളും മറ്റു വിഭവങ്ങളും അണിനിരന്നു. മികച്ച സ്​റ്റാളിനുള്ള സമ്മാനം ‘ഹലാക്കി​​െൻറ ഉപ്പിലിട്ട സ്​റ്റാളി’​​െൻറ കാപ്​റ്റൻ റാസിക്കിന് ലഭിച്ചു. കൊച്ചുകുട്ടികളുടെ സ്വാഗതഗാനം, സ്മൈലി ഡാൻസ്, ജൂനിയർ കുട്ടികളുടെ ഡാൻസ്, യുവാക്കളുടെ കോൽക്കളി, നാടകം, കോമഡി സ്കിറ്റ്, ഒപ്പന, മുതിന്നവരുടെ ഒപ്പന, ഖവാലി തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി. പി.കെ അനീസ് നേതൃത്വം നൽകി.

ജിനോസ്, ഹിശാം മാഹി, ആഷിഖ്, സഫീൽ, അബൂബക്കർ, റിജാസ് എന്നിവർ കരോക്കെ ഗാനമേള അവതരിപ്പിച്ചു. എം.പി അൻവർ, മഖ്‌ബൂൽ എന്നിവർ സ്​റ്റേ പരിപാടികൾ നിയന്ത്രിച്ചു. മുതിർന്ന കുട്ടികൾക്കായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് പരിപാടിയിൽ സിജി നിർവാഹക സമിതി അംഗം ഡോ. കെ.ടി അഷ്‌റഫ് ക്ലാസ് എടുത്തു. എജുക്കേഷൻ ഹെൽപ് സ്​റ്റാളിൽ പ്രൊജക്റ്റ് പ്രവർത്തങ്ങളെ കുറിച്ച് മുഹമ്മദ് താലിഷ് വിശദീകരിച്ചു. സുബൈർ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രവർത്തന​ങ്ങളെ കുറിച്ച് പ്രസിഡൻറ് എ.കെ അനീസ് വിശദീകരിച്ചു. പ്രമുഖ നടനും സംവിധായകനുമായ കലാഭവൻ അൻസാർ ചടങ്ങിൽ മുഖ്യാതിഥിയായി. സെക്രട്ടറി അബ്​ദുൽ കാദർ മോച്ചേരി സ്വാഗതവും ഇവൻറ് ഹെഡ് സൈനുൽ ആബിദ് നന്ദിയും പറഞ്ഞു.
അനസ് ഇടിക്കിലകത്ത്, മൻസൂർ മഞ്ഞലാംകുഴി, മുഹമ്മദ് ആദിൽ, പ്രവീൺ തുടങ്ങിയവർക്ക് നറുക്കെടുപ്പിൽ സമ്മാനങ്ങൾ ലഭിച്ചു. വി
.പി സലിം, കെ.എം അബ്​ദുൽ കരീം, അബ്​ദുല്ലത്തീഫ് നടുക്കണ്ടി, പി.പി.കെ സിയാദ്, ഫഹീം, എം.പി അൻവർ, ഹിശാം മാഹി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Tags:    
News Summary - thalassery carnival-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.